നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Protest Against Hijab | ഹിജാബിനെതിരെ പ്രതിഷേധിച്ച് കാവി സ്കാർഫ്; കർണാടകയിലെ കോളേജ് പ്രതിസന്ധിയിൽ

  Protest Against Hijab | ഹിജാബിനെതിരെ പ്രതിഷേധിച്ച് കാവി സ്കാർഫ്; കർണാടകയിലെ കോളേജ് പ്രതിസന്ധിയിൽ

  പോലീസ് ഈ വിഷയത്തിൽ കേസ് ഒന്നും എടുത്തിട്ടില്ല. വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ കോളേജ് അന്തിമ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് പോലീസ്.

  കാവി സ്കാർഫുകൾ ധരിച്ച വിദ്യാർത്ഥികൾ

  കാവി സ്കാർഫുകൾ ധരിച്ച വിദ്യാർത്ഥികൾ

  • Share this:
   കർണാടകയിലെ (Karnataka) സർക്കാർ കോളേജിൽ (Government College) ഹിജാബ് (Hijab) ധരിച്ച് ക്ലാസുകളിൽ എത്തുന്ന മുസ്ലിം പെൺകുട്ടികൾക്കെതിരെ (Muslim Women) കാവി സ്കാർഫ് ധരിച്ച് ഹിന്ദു വിദ്യാർത്ഥികൾ പ്രതിഷേധിച്ച സംഭവത്തിൽ പുതിയ നീക്കവുമായി കോളേജ് അധികൃതർ. ജനുവരി 10ന് ഈ വിഷയം ചർച്ച ചെയ്യാൻ രക്ഷാകർതൃ യോഗം വിളിച്ചു ചേർക്കാനും അതുവരെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് കോളേജിൽ വരാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകാനും അധികൃതർ തീരുമാനിച്ചു.

   നേരത്തെ കോളേജ് മാനേജ്‌മെന്റ് കാവി സ്കാർഫ് ധരിച്ച് പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ ആവശ്യത്തിന് വഴങ്ങുകയും ഹിജാബ് ധരിച്ചുകൊണ്ട് ക്ലാസിൽ വരരുതെന്ന് മുസ്ലീം പെൺകുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

   "ഈ പ്രശ്നം പരിഹരിക്കുന്നതിനും യൂണിഫോമിന്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനുമായി ജനുവരി 10 ന് രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും യോഗം ഞങ്ങൾ വിളിച്ചു ചേർക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. യോഗം കൈക്കൊള്ളുന്ന തീരുമാനം എല്ലാവർക്കും ബാധകമായിരിക്കും", കോളേജ് പ്രിൻസിപ്പൽ ആനന്ദ് മൂർത്തി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സമാനമായ രീതിയിൽ മൂന്ന് വർഷം മുമ്പും ഇത്തരമൊരു യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും അതിലെടുത്ത തീരുമാനം എല്ലാവരും പിന്തുടർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   Also read- കോണ്‍ഗ്രസിനെ വിമര്‍ശിച്ചു; പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് എംപിയും ബിജെപി മന്ത്രിയും ഏറ്റുമുട്ടി

   "ഇന്നലെ അപ്രതീക്ഷിതമായി ചില വിദ്യാർത്ഥികൾ സ്കാർഫുകൾ ധരിച്ച് ക്ലാസ്സിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ക്ലാസിലെ ചില വിദ്യാർത്ഥികളുടെ ഡ്രസ് കോഡിനെതിരെ അവർ പ്രതിഷേധിക്കുകയായിരുന്നു", മൂർത്തി കൂട്ടിച്ചേർത്തു.

   മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ചുകൊണ്ടാണ് കോളേജിലേക്ക് വരുന്നതെന്ന് ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായ വിനയ് കോപ്പ കുറ്റപ്പെടുത്തി."മൂന്ന് വർഷം മുമ്പ് കോളേജിൽ സമാനമായ ഒരു വിവാദം ഉയർന്നിരുന്നു. ഒടുവിൽ, ആരും ഹിജാബ് ധരിച്ച് കോളേജിൽ വരരുതെന്ന് തീരുമാനിച്ചു, എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജിലെ ചില മുസ്ലിം വിദ്യർത്ഥികൾ ഹിജാബ് ധരിച്ച് കോളേജിലേക്ക് എത്തി. അതിനാൽ, ഇന്നലെ മുതൽ കാവി സ്കാർഫുകൾ ധരിച്ച് കോളേജിൽ വരാൻ ഞങ്ങളും തീരുമാനിച്ചു," വിദ്യാർത്ഥി പറഞ്ഞു. പ്രതിഷേധക്കാരുടെ അഭ്യർത്ഥന പ്രകാരം കോളേജ് അധികൃതർ മുസ്ലിം പെൺകുട്ടികളോട് കാമ്പസിൽ ഹിജാബ് ധരിക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ അനുസരിച്ചില്ലെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു.

   Also read- Pulwama encounter |ജമ്മു കാശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

   ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി. കർണാടകയിലെ സർക്കാർ കോളേജിൽ നടന്ന ഈ സംഭവം ഇന്ത്യ മുഴുവൻ ചർച്ചയായിരിക്കുകയാണ്. പോലീസ് ഈ വിഷയത്തിൽ കേസ് ഒന്നും എടുത്തിട്ടില്ല. വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ കോളേജ് അന്തിമ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് പോലീസ്.
   Published by:Naveen
   First published: