• HOME
  • »
  • NEWS
  • »
  • india
  • »
  • Brijesh Kalappa| 'കോൺഗ്രസിനായി പ്രവർത്തിക്കാനുള്ള ഊർജവും താൽപര്യവും നഷ്ടമായി'; കർണാടകയിലെ കോണ്‍ഗ്രസ് നേതാവ് പാർട്ടിവിട്ടു

Brijesh Kalappa| 'കോൺഗ്രസിനായി പ്രവർത്തിക്കാനുള്ള ഊർജവും താൽപര്യവും നഷ്ടമായി'; കർണാടകയിലെ കോണ്‍ഗ്രസ് നേതാവ് പാർട്ടിവിട്ടു

1997ല്‍ ആണ് സുപ്രീംകോടതി അഭിഭാഷകൻ കൂടിയായ ബ്രിജേഷ് കലപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

  • Share this:
    ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ടി വി സംവാദങ്ങളിലെ പ്രധാന മുഖവുമായിരുന്ന ബ്രിജേഷ് കലപ്പ (Brijesh Kalappa) പാർട്ടിവിട്ടു. കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും താല്‍പര്യവും പോയെന്ന് സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ബ്രിജേഷ് വ്യക്തമാക്കി. ഇനി എഎപിക്ക് (AAP) ഒപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കാൽനൂറ്റാണ്ട് നീണ്ട ബന്ധമാണ് ബ്രിജേഷ് ഉപേക്ഷിക്കുന്നത്.

    1997ല്‍ ആണ് സുപ്രീംകോടതി അഭിഭാഷകൻ കൂടിയായ ബ്രിജേഷ് കലപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. താന്‍ 2013 മുതല്‍ കോണ്‍ഗ്രസിനായി ഹിന്ദിയിലും കന്നഡയിലും ഇംഗ്ലീഷിലും ടെലിവിഷന്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു. ഏകദേശം 6497 ചര്‍ച്ചകളിലാണ് പങ്കെടുത്തത്. ഇതൊക്കെ പാര്‍ട്ടി ഏല്‍പിച്ച ദൗത്യത്തിന് പുറമെയുള്ള ജോലിയായിരുന്നുവെന്നും ബ്രിജേഷ് കലപ്പ പറഞ്ഞു.

    Also Read- ED Notice| സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ED‌യുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

    '2014 ന് ശേഷം പാര്‍ട്ടി നല്ല കാലത്തില്‍ അല്ലാതിരുന്നിട്ട് പോലും ടി വി ചര്‍ച്ചകളില്‍ എനിക്ക് ഊര്‍ജം നഷ്ടപ്പെട്ടിരുന്നില്ല ഞാന്‍ ആവേശഭരിതനായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ചുകാലമായി എനിക്കതിന് സാധിക്കുന്നില്ല'- ബ്രിജേഷ് വ്യക്തമാക്കി.

    Also Read- Vivek Ranjan Agnihotri | വിവേക് രഞ്ജൻ അഗ്നിഹോത്രിക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ വിലക്ക്; പ്രതികരണവുമായി സംവിധായകൻ

    പാര്‍ട്ടിയില്‍ അര്‍ഹതപ്പെട്ടത് കിട്ടുന്നില്ല എന്ന പരാതിയില്‍ നേതൃത്വവുമായി കുറച്ചുകാലമായി അകല്‍ച്ചയിലായിരുന്ന ബ്രിജേഷ് കലപ്പ. മടിക്കേരി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള ടിക്കറ്റ് ലഭിക്കാത്തതില്‍ 2018 ല്‍ പരസ്യമായി തന്റെ അനിഷ്ടവും നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു.

    കോണ്‍ഗ്രസ് ഭരണകാലത്ത് ക്യാബിനറ്റ് റാങ്കോടെ സർക്കാരിന്റെ നിയമോപദേഷ്ടാവായി ബ്രിജേഷ് കലപ്പയെ പാർട്ടി നിയോഗിച്ചിരുന്നു.

    English Summary: Congress' known face on news channel debates and Supreme Court Advocate Brijesh Kalappa has resigned from the primary membership of the party, ending his 25-years long association. In a letter to Congress President Sonia Gandhi, he said, in the recent past he has been finding himself "lacking in passion", while his own performance has been "listless and perfunctory".
    Published by:Rajesh V
    First published: