കർണാടക കോൺഗ്രസ് നേതാവ് പരമേശ്വരയുടെ സഹായി ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് റെയ്ഡിന് പിന്നാലെ

ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസ്

News18 Malayalam | news18
Updated: October 12, 2019, 3:21 PM IST
കർണാടക കോൺഗ്രസ് നേതാവ് പരമേശ്വരയുടെ സഹായി ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് റെയ്ഡിന് പിന്നാലെ
രമേശ്
  • News18
  • Last Updated: October 12, 2019, 3:21 PM IST IST
  • Share this:
ബംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് രമേശിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. രമേശിനെയടക്കം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രമേശിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, രമേശ് ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 'റെയ്ഡ് നടക്കുന്ന സന്ദര്‍ഭത്തില്‍ രമേശ് എന്നോടൊപ്പമുണ്ടായിരുന്നു. ഒന്നും സംഭവിക്കില്ലെന്നും വിഷമിക്കേണ്ടതില്ലെന്നും ഞാന്‍ അവനോട് പറഞ്ഞിരുന്നു. മൃദുവായി സംസാരിക്കുന്നയാളായിരുന്നു രമേശ്. എന്ത് കൊണ്ടാണ് അവന്‍ ആത്മഹത്യ ചെയ്തതെന്ന് അറിയില്ല'- ജി പരമേശ്വര പ്രതികരിച്ചു.കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥക്ക് പിന്നാലെ രമേശും ആദായ നികുതി വകുപ്പിന്റെ ക്രൂരമായ നടപടിയുടെ ഇരയാണെന്നായിരുന്നു കർണാടക കോൺഗ്രസ് പാര്‍ട്ടിയുടെ പ്രതികരണം. ബിജെപി നിയന്ത്രിക്കുന്ന ആദായ നികുതി വകുപ്പ് വേട്ടയാടിയതിനെ തുടർന്നാണ് ഒരു ജീവൻ കൂടി പൊലിഞ്ഞതെന്നും പാർട്ടി ആരോപിക്കുന്നു.

Also Read- മലബാർ ചെമ്മീൻ കറി മുതൽ അടപ്രഥമൻ വരെ; ചൈനീസ് പ്രസിഡന്റിന്റെ മെനു

ബെംഗളൂരുവിലും തുമകൂരുവിലുമായി പരമേശ്വരയുമായി ബന്ധപ്പെട്ട 30 ഓളം ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ 4.25 കോടി രൂപയുടെ അനധികൃത പണം കണ്ടെടുത്തതായി ആദായ നികുതി വകുപ്പ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading