'തമ്മിലടി'; കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

ഗണേഷിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് പാര്‍ട്ടി നടപടി

congress karnataka mla's

congress karnataka mla's

  • News18
  • Last Updated :
  • Share this:
    ബെംഗളൂരു: റിസോര്‍ട്ടില്‍ നടന്ന എംഎല്‍എമാരുടെ തമ്മിലടിയെ തുടര്‍ന്ന് കര്‍ണ്ണാടക കോണ്‍ഗ്രസ് കമ്മിറ്റി എംഎല്‍എ ജെഎന്‍ ഗണേഷിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നടന്ന കൈയ്യാങ്കളിയുടെ പശ്ചാത്തലത്തിലാണ് സംഭവം. കാംപ്ലിയില്‍ നിന്നുള്ള നിയമസഭാംഗമാണ് ഗണേഷ്. റിസോര്‍ട്ടില്‍ നടന്ന കയ്യാങ്കളിയില്‍ വിജയനഗറില്‍ നിന്നുള്ള എംഎല്‍എ വിഎ ആനന്ദ് സിങ്ങിന് പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഗണേഷിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് പാര്‍ട്ടി നടപടി.

    സംഭവത്തെക്കുറിച്ച് പാര്‍ട്ടി തല അന്വേഷണത്തിന് ഉപമുഖ്യമന്ത്രി ജി പരമേശ്വരന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെയും കര്‍ണ്ണാടക കോണ്‍ഗ്രസ് കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. മന്ത്രി കെജെ ജോര്‍ജ്ജും കൃഷ്ണ ബൈരി ഗൗഡ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.

    Also Read: മധുരയ്‌ക്കൊരു യാത്ര: സര്‍ക്കാരിന് ചിലവ് 7.6 ലക്ഷം

    എംഎല്‍എ ഗണേഷ് വിജയനഗരത്തില്‍ നിന്നുമുള്ള ആനന്ദ് സിങിനെ മദ്യക്കുപ്പി കൊണ്ട് തലക്കടിച്ചെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് അടിയിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളതെന്നും അതിനാല്‍ കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു ഗണേഷിനെ സസ്പെന്റ് ചെയ്യുകയായിരുന്നുവെന്നും കോണ്‍ഗ്രസ് പത്ര കുറിപ്പിലൂടെ അറിയിച്ചു.

    Dont Miss:  വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച സൈബർ വിദഗ്ധനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടിക്ക്
    തെരഞ്ഞെടുപ്പ സമയത്ത് താന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നില്ലെന്ന് പറഞ്ഞായിരുന്നു ഗണേഷ് തന്നെ അക്രമിച്ചതെന്നാണ് ആനന്ദ് സിങ്ങ് പൊലീസിന് മൊഴി നല്‍കിയത്. തന്നെയും അനന്തിരവന്‍ സന്ദീപിനെയും കല്ലുമെന്ന് ഗണേഷ് ഭീഷണിപ്പെടുത്തിയെന്നും ആനന്ദ് പറയുന്നു. നേരത്തെ അക്രമ സംഭവത്തിനു പിന്നാലെ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയ മന്ത്രി ഡികെ ശിവകുമാര്‍ നെഞ്ചു വേദനയെ തുടര്‍ന്നാണ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു നല്‍കിയ വിശദീകരണം.

    First published:
    )}