• HOME
  • »
  • NEWS
  • »
  • india
  • »
  • Karnataka Congress | പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പ്രവർത്തകർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് കർണാടക കോൺഗ്രസ്

Karnataka Congress | പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പ്രവർത്തകർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് കർണാടക കോൺഗ്രസ്

കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ മാര്‍ച്ച് 31നകം 50 ലക്ഷം അംഗങ്ങളെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

  • Share this:
    പാര്‍ട്ടിയുടെ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ഡ്രൈവിന് (Membership Drive) കരുത്ത് പകരാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് (Karnataka Congress). ഫോണുകള്‍ മുതല്‍ റഫ്രിജറേറ്ററുകള്‍ വരെയുള്ള സമ്മാനങ്ങളാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ബഗല്‍കോട്ട് ജില്ലയിൽ സിദ്ധരാമയ്യയുടെ (Siddaramaiah) നിയമസഭാ മണ്ഡലമായ ബദാമിയില്‍, അംഗത്വം നല്‍കുന്ന ആളുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമ്മാനങ്ങള്‍ നൽകുക.

    കര്‍ണാടകയിൽ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്കും അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ (D K Sivakumar) മാര്‍ച്ച് 31നകം 50 ലക്ഷം അംഗങ്ങളെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സംസ്ഥാനത്തുടനീളം പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തീവ്രശ്രമം നടത്തുകയാണ്.

    5000 പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് റഫ്രിജറേറ്ററുകളും 3000ത്തിലധികം അംഗങ്ങളെ ചേര്‍ക്കുന്നവര്‍ക്ക് എല്‍ഇഡി ടെലിവിഷന്‍ സെറ്റുകളും 2000ത്തിലധികം അംഗങ്ങളെ ചേര്‍ക്കുന്നവര്‍ക്ക് ഫോണുകളും നൽകുമെന്ന് പ്രഖ്യാപിച്ച് ബദാമിയില്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന എല്ലാ പാർട്ടി പ്രവർത്തകർക്കും ഈ സമ്മാനങ്ങള്‍ ലഭിക്കും.

    Also Read-Goa Elections 2022 | റിസോർട്ട് രാഷ്ട്രീയം ആവർത്തിക്കുമോ? തന്ത്രങ്ങൾ മെനയാൻ DK ശിവകുമാറിനെ ഗോവയിലേക്കയച്ച് കോൺഗ്രസ്

    മാര്‍ച്ച് 31നോ അതിനു മുമ്പോ ആയി 50,000 പുതിയ അംഗങ്ങളെ ചേര്‍ക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബദാമി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹനുമന്തഗൗഡ യാക്കപ്പനവര പറഞ്ഞു. ''ഇതുവരെ ഞങ്ങള്‍ക്ക് 5,000 അംഗങ്ങളെ ചേര്‍ക്കാന്‍ സാധിച്ചു. നിലവില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനും സമ്മാനങ്ങള്‍ക്ക് യോഗ്യത നേടാനുള്ള മെമ്പർഷിപ്പ് ലക്‌ഷ്യം കൈവരിച്ചിട്ടില്ല. കൂടുതല്‍ അംഗങ്ങളെ ചേർക്കാൻ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം. അവര്‍ ലക്ഷ്യം കൈവരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'', അദ്ദേഹം പറഞ്ഞു.

    Also Read-Assembly Election Result 2022 | അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ ബാക്കി; വോട്ടെണ്ണൽ തയ്യാറെടുപ്പുകൾ പൂർത്തിയായി

    മറ്റ് മണ്ഡലങ്ങളിലും സമാനമായി സമ്മാനങ്ങൾ നൽകുന്നുണ്ടോ എന്ന ചോദ്യത്തിന്, പാർട്ടി മറ്റു സംരംഭങ്ങൾ പ്രഖ്യാപിച്ചേക്കാം എന്നാണ് അദ്ദേഹം മറുപടി നൽകിയത്. പാര്‍ട്ടി ഓഫീസ് നേരിട്ടല്ല, മറിച്ച് പ്രാദേശിക നേതാക്കളാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഈ സംരംഭത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ ആളുകള്‍ക്ക് അംഗത്വം നല്‍കാന്‍ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ടെന്നും ഹനുമന്തഗൗഡ പറഞ്ഞു.

    Also Read-Goa Elections 2022 | ആരു ഭരിക്കും ഗോവ? BJPയുടെ തന്ത്രങ്ങൾ ഫലം കാണുമോ?

    അതേസമയം, 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ണാടകയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിജാബ് വിഷയത്തെ മുതലെടുക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ പറഞ്ഞിരുന്നു. വര്‍ഗീയ വിഷം വിദ്യാര്‍ഥികളില്‍ കുത്തിവെച്ച് അവരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും ഇത്തരം പ്രശ്‌നങ്ങള്‍ രാജ്യത്തെ ഭിന്നിപ്പിക്കുമെന്നും ദേവഗൗഡ പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന് ഹിജാബ് പ്രശ്‌നം പരിഹരിക്കാന്‍ കഴിയണമെന്നും തെരഞ്ഞെടുപ്പിനു വേണ്ടി വര്‍ഗീയപ്രചാരണങ്ങള്‍ നടത്താനുള്ള ശ്രമങ്ങളെ തടയണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടു.
    Published by:Jayesh Krishnan
    First published: