കർണാടക കോൺഗ്രസിന് പ്രിയങ്കയെ വേണം; ഇന്ദിരയ്ക്ക് രണ്ടാം ജന്മം നൽകിയ ചിക്മഗലൂരിൽ മത്സരിക്കണം

പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക രാഷ്ട്രീയപ്രവേശനം കർണാടകയിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

news18india
Updated: March 29, 2019, 4:51 PM IST
കർണാടക കോൺഗ്രസിന് പ്രിയങ്കയെ വേണം; ഇന്ദിരയ്ക്ക് രണ്ടാം ജന്മം നൽകിയ ചിക്മഗലൂരിൽ മത്സരിക്കണം
പ്രിയങ്ക ഗാന്ധി
  • Share this:
#ഡിപി സതീഷ്

ബംഗളൂരു: ലോക് സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ ചിക് മഗലുർ - ഉഡുപ്പി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ലഭിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ചിക് മഗലുർ - ഉഡുപ്പി കോൺഗ്രസ് കമ്മിറ്റിയാണ് ഈ ആവശ്യവുമായി എത്തിയത്. 41 വർഷങ്ങൾക്ക് മുമ്പ് പ്രിയങ്ക ഗാന്ധിയുടെ മുത്തശ്ശിയായ ഇന്ദിര ഗാന്ധി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത് ഇവിടെ നിന്നായിരുന്നു.

2004 വരെ രണ്ട് ലോക് സഭ മണ്ഡലങ്ങൾ ആയിരുന്ന ചിക് മഗലൂരും ഉഡുപ്പിയും 2009ലാണ് ഒറ്റ മണ്ഡലമായത്. നിലവിൽ ബി ജെ പിയുടെ ശക്തയായ നേതാവ് ശോഭ കരന്തലാജെയാണ് മണ്ഡലത്തിന്‍റെ പ്രതിനിധി. എന്നാൽ, ഇത്തവണ പ്രിയങ്ക ഗാന്ധിയെ ഈ മണ്ഡലത്തിൽ മത്സരിപ്പിച്ച് സീറ്റ് തിരിച്ചു പിടിക്കണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. 1977ലെ അടിയന്തരാവസ്ഥ കാലത്തിനു ശേഷം ഇന്ദിര ഗാന്ധി മത്സരിച്ച് വിജയിച്ചത് ചിക് മഗലൂരുവിൽ നിന്നാണെന്നും അന്ന് അത് കോൺഗ്രസിന് വലിയ ഊർജ്ജമായിരുന്നെന്നും മണ്ഡലത്തിലെ പ്രവർത്തകർ ഓർക്കുന്നു. ചരിത്രം ആവർത്തിക്കാൻ ചെറുമകൾ പ്രിയങ്ക ഗാന്ധിയെ ഇത്തവണ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

"വീണ്ടും കോൺഗ്രസ് തിരമാല ആഞ്ഞടിക്കണം. പ്രിയങ്ക ഗാന്ധി പാർട്ടി ജനറൽ സെക്രട്ടറിയായതിൽ വളരെയേറെ സന്തോഷമുണ്ട്. ചിക് മഗലൂരിൽ നിന്ന് മത്സരിക്കാൻ അവർ തയ്യാറാകുകയാണെങ്കിൽ ഞങ്ങൾ അങ്ങേയറ്റം സന്തോഷമുള്ളവരായിരിക്കും" - ജില്ലയിലെ കോൺഗ്രസിന്‍റെ വക്താവ് റൂബെൻ മോസസ് പറഞ്ഞു. ചരിത്രം രചിക്കാൻ പ്രിയങ്കയ്ക്ക് കഴിയുമെന്നും കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസ് അങ്ങനെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 1991ൽ ചിക് മഗലുരുവിലും 1999 ൽ ഉഡുപ്പിയിലും കോൺഗ്രസ് വിജയിച്ചിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക രാഷ്ട്രീയപ്രവേശനം കർണാടകയിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം ആദ്യമായി ആവശ്യപ്പെട്ടതും കർണാടക കോൺഗ്രസ് ആയിരുന്നു. ബെല്ലാരിയിലെ കോൺഗ്രസ് റാലിയിലാണ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. സോണിയ ഗാന്ധി ആദ്യമായി ലോക് സഭയിലേക്ക് മത്സരിച്ച മണ്ഡലങ്ങളിലൊന്ന് കർണാടകയിലെ ബെല്ലാരി ആയിരുന്നു. അമേഠി ആയിരുന്നു മറ്റൊരു മണ്ഡലം. രണ്ടു മണ്ഡലങ്ങളിലും വിജയിച്ചതിനു തുടർന്ന് ബെല്ലാരിയിൽ നിന്ന് സോണിയ ഗാന്ധി രാജി വെച്ചിരുന്നു.

2000ൽ എസ് എം കൃഷ്ണയുടെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്ന എച്ച് വിശ്വനാഥ് സോണയ ഗാന്ധി മകനേക്കാൾ മകളെ പരിഗണിക്കണമെന്ന പൊതു പ്രസ്താവന വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. പിന്നീട്, സിദ്ദരാമയ്യയുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം കോൺഗ്രസ് വിടുകയും ജെ ഡി എസിൽ ചേരുകയുമായിരുന്നു. നിലവിൽ എം എൽ എ ആണ് അദ്ദേഹം. അതേസമയം, പ്രിയങ്ക ഗാന്ധി ചിക്കബല്ലപുരയിൽ നിന്നോ ബംഗളൂരു സൗത്തിൽ നിന്നോ മത്സരിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.

First published: January 30, 2019, 6:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading