മംഗളൂരു: പോക്സോ കേസില്‍ തെറ്റായ ആളെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന് പൊലീസുകാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. യഥാര്‍ത്ഥ പ്രതിയുടെ അതേ പേരിലുള്ള മറ്റൊരാളെ പ്രതിയാക്കിയതിനാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. കര്‍ണാടകയിലെ മംഗളൂരുവില്‍ പ്രാദേശിക കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തിയത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് പിഴ ഒടുക്കണമെന്നാണ് ജില്ലാ രണ്ടാം അഡിഷണൽ എഫ്ടിഎഫ്സി പോക്സോ കോടതി ഉത്തരവിട്ടത്. പൊലീസ് ഇൻസ്പെക്ടർ രേവതി സബ് ഇൻസ്പെക്ടർ റോസമ്മ എന്നിവര്‍ക്കാണ് പിഴ വിധിച്ചത്. രണ്ട് പൊലീസുകാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കോടതി ഉത്തരവിട്ടു.
Also Read-വിദ്യാര്‍ത്ഥികളെ സഹിക്കാന്‍ വയ്യ; ബംഗളൂരുവിലെ സ്കൂളുകളില്‍ നിന്ന് അധ്യാപകരുടെ രാജി
മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് തെറ്റായ ആളെ പ്രതി ചേർത്തത്. ഇയാളെ പ്രതിയാക്കി ഇൻസ്പെക്ടർ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് നവീന്‍ സെക്വേര എന്നുപേരുള്ള മറ്റൊരു യുവാവിനെ പ്രതിയാക്കുകയായിരുന്നു.
എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച എല്ലാ രേഖകളിലും പ്രതിയുടെ പേര് നവീന്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അതിജീവിതയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇയാളുടെ പ്രായം 25വയസായിരുന്നു. അറസ്റ്റിലായ നവീന്‍ സെക്വേരയുടെ പ്രായം 47 ആണെന്നും അഭിഭാഷകന് വാദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.