ബെംഗളൂരു: രാഷ്ട്രീയനാടകം തുടരുന്ന കർണാടകയിൽ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്നേക്കും. വോട്ടെടുപ്പ് നടത്താനുള്ള ഗവർണർ വാജുഭായ് വാലയുടെ മൂന്ന് അന്ത്യശാസനങ്ങൾ തള്ളി നിയമസഭ ഇന്നലെ പിരിഞ്ഞിരുന്നു. തിങ്കളാഴ്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. കുമാരസ്വാമി സർക്കാരിന്റെ അവസാനദിനമാകും തിങ്കളെന്ന് ബി എസ് യദ്യൂരപ്പ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസം സഭ ചേർന്നെങ്കിലും വിശ്വാസവോട്ടെടുപ്പ് വൈകിപ്പിക്കുകയായിരുന്നു. വോട്ടെടുപ്പ് വേഗത്തിൽ നടത്താൻ ഗവർണർ വാജുഭായ് ബാല സ്പീക്കർക്കും മുഖ്യമന്ത്രിക്കും മൂന്ന് തവണ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വോട്ടെടുപ്പ് നടത്താതെ സഭ പിരിയുകയായിരുന്നു. തിങ്കളാഴ്ട രാവിലെ പതിനൊന്ന് മണിക്ക് സഭ വീണ്ടും ചേരും. തിങ്കളാഴ്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. നടപടിക്രമങ്ങൾ തിങ്കളാഴ്ച പൂർത്തിയാക്കണമെന്ന് സ്പീക്കർ നിർദ്ദേശം നൽകിയിരുന്നു. കുമാരസ്വാമി സർക്കാരിന്റെ അവസാന ദിനമാകും തിങ്കളാഴ്ചയെന്നും ഭൂരിപക്ഷമുള്ള കക്ഷിയെ സർക്കാരുണ്ടാക്കാൻ അനുവദിക്കുന്നില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
അതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചു. വിപ്പ് സംബന്ധിച്ച കോടതിവിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് കുമാരസ്വാമിയും വിപ്പ് നല്‍കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസുമാണ് കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച സുപ്രീംകോടതി നിലപാടും ഏറെ നിർണായകമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka Crisis, Trust vote Karnataka, എച്ച്.ഡി കുമാരസ്വാമി, കർണാടക, വിശ്വാസവോട്ടെടുപ്പ്