പ്രതിഷേധം ഫലിച്ചു; കർണാടകയിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കും

മെയ് എട്ട് മുതൽ 15 വരെ ദിവസേന ഒരു ട്രെയിൻ അയക്കാൻ ബീഹാർ അനുമതി നൽകിയിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: May 8, 2020, 8:42 AM IST
പ്രതിഷേധം ഫലിച്ചു; കർണാടകയിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കും
പ്രതീകാത്മക ചിത്രം
  • Share this:
കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ പുനരാരംഭിക്കാൻ ഒരുങ്ങി കർണാടക സർക്കാർ. മെയ് എട്ട് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും. കർണാടകയിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, വിനോദ സഞ്ചാരികൾ, തീർത്ഥാടകർ എന്നിവരെ തിരികെയെത്തിക്കാൻ  നോഡൽ ഓഫീസർ ഒൻപത് സംസ്ഥാനങ്ങൾക്ക് എഴുതിയിട്ടുണ്ട്.

ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, മണിപ്പൂർ, ത്രിപുര, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ എന്നീ സംസ്ഥാങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. ഇതിൽ ഒഡിഷ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് ദിവസവും രണ്ടു ട്രെയിനുകൾ വീതവും, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് മെയ് എട്ട് മുതൽ 15 വരെ ഓരോ ട്രെയിനും, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിലേക്ക് മെയ് എട്ട് മുതൽ ദിവസേന ഓരോ ട്രെയിനുകൾ വീതവും അയക്കാനാണ് പ്ലാൻ.

TRENDING:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [PHOTO]നഗ്നത പ്രദർശനം ഇഷ്ടവിനോദം, 25 മൊബൈലുകളുടെ ഉടമ; സ്വർണാഭരണശേഖരം; കോഴിക്കോട്ടെ ബ്ലാക്ക്മാൻ കുടുങ്ങിയതിങ്ങനെ [NEWS]കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ [NEWS]

മെയ് എട്ട് മുതൽ 15 വരെ ദിവസേന ഒരു ട്രെയിൻ അയക്കാൻ ബീഹാർ അനുമതി നൽകിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തെ കെട്ടിടനിർമ്മാതാക്കളുടെ നടത്തിയ ചർച്ചക്കൊടുവിൽ ട്രെയിൻ സർവീസ് നിർത്തി വയ്ക്കാൻ കർണാടക സർക്കാർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ബിഹാറിലേക്കു മൂന്നു ട്രെയിനുകൾ തയാറാക്കിയിരുന്നു. ഈ സേവനം വേണ്ടെന്ന് സംസ്ഥാനം റെയിൽവേക്ക് അറിയിപ്പ് നൽകുകയായിരുന്നു.

മെട്രോ, ബിയാൽ പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇതര സംസ്ഥാന തൊഴിലാളികളുടെ മേഖലയായിരുന്നു. ഇവയെല്ലാം എത്രയും വേഗം ആരംഭിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. എന്നാൽ നിർമ്മാതാക്കളുടെ സ്വാധീനത്തിലല്ല, ആയിരക്കണക്കിന് തൊഴിലാളികൾക്ക് കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗതാഗത സൗകര്യം ഒരുക്കുന്നതിലെ ബുദ്ധിമുട്ടാണ് തീരുമാനത്തിന് പിന്നിലെന്നും ലേബർ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

First published: May 8, 2020, 8:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading