കർണാടക ഡിജിപി പ്രവീൺ സൂദിന് സിബിഐ ഡയറക്ടറായി നിയമനം. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ലോക്സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
പ്രവീണ്‍ സൂദിന്റെ നിയമനത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. ചീഫ് വിജിലന്‍സ് കമ്മീഷൻ (സിവിസി) അംഗം, ലോക്പാല്‍ എന്നിവരുടെ നിയമനങ്ങളും ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തു.
Also Read- കർണാടക ജയനഗറിൽ വോട്ടെണ്ണിയത് അഞ്ച് തവണ; ബിജെപി ജയം 16 വോട്ടിന്
നിലവിലെ സിബിഐ ഡയറക്ടറായ സുബോധ് കുമാർ ജെയ്സ്വാളിന്റെ കാലാവധി പൂർത്തിയാകുന്നതോടെ പ്രവീൺ സൂദ് ചുമതലയേറ്റെടുക്കും.
മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസ്സൻ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cbi, Cbi director