ഇന്റർഫേസ് /വാർത്ത /India / Karnataka Election Results 2023 | ബാഗേപ്പള്ളിയില്‍ സിപിഎം മൂന്നാം സ്ഥാനത്ത് ; കോണ്‍ഗ്രസിന് വിജയം

Karnataka Election Results 2023 | ബാഗേപ്പള്ളിയില്‍ സിപിഎം മൂന്നാം സ്ഥാനത്ത് ; കോണ്‍ഗ്രസിന് വിജയം

നിലവിലെ എംഎല്‍എ കൂടിയായ   എസ്എന്‍ സുബ്ബറെഡിയാണ് കോണ്‍ഗ്രസിന്‍റെ സിറ്റിങ് സിറ്റ് നിലനിര്‍ത്തിയത്

നിലവിലെ എംഎല്‍എ കൂടിയായ   എസ്എന്‍ സുബ്ബറെഡിയാണ് കോണ്‍ഗ്രസിന്‍റെ സിറ്റിങ് സിറ്റ് നിലനിര്‍ത്തിയത്

നിലവിലെ എംഎല്‍എ കൂടിയായ   എസ്എന്‍ സുബ്ബറെഡിയാണ് കോണ്‍ഗ്രസിന്‍റെ സിറ്റിങ് സിറ്റ് നിലനിര്‍ത്തിയത്

  • Share this:

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ വിജയപ്രതീക്ഷയായിരുന്ന ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിന് വിജയം. സിപിഎം സ്ഥാനാര്‍ത്ഥി ഡോ. എ അനില്‍കുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിലെ എംഎല്‍എ കൂടിയായ   എസ്എന്‍ സുബ്ബറെഡിയാണ് കോണ്‍ഗ്രസിന്‍റെ സിറ്റിങ് സിറ്റ് നിലനിര്‍ത്തിയത്. ബിജെപിയുടെ സി മുനിരാജാണ് രണ്ടാം സ്ഥാനത്ത്.

Karnataka Election Results: മംഗളൂരുവിൽ അഞ്ചാംതവണയും യു.ടി. ഖാദർ; ഇത്തവണം ജയം 17,745 വോട്ടുകൾക്ക്

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ നിലമെച്ചപ്പെടുത്തി. കർണാടകയിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ലീഡ് നിലയിൽ മുന്നിട്ടുനിൽക്കുന്നു. 132 സീറ്റുകളിലാണ് നിലവിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്.‍ ബിജെപി 64 സീറ്റുകളിലും ജെഡി (എസ്) 21 സീറ്റുികളിലും മറ്റുള്ളവർ 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു.  ലീഡ് ചെയ്യുന്ന പാർട്ടി സ്ഥാനാർത്ഥികളോട്  ബെംഗളൂരുവിലെത്താൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.  224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

Karnataka Election Results: കർണാടക കടന്നു; ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ മുദ്രാവാക്യം മുഴക്കാൻ കോൺഗ്രസ്

ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഭരണമുള്ള ഏക സംസ്ഥാനമാണ് കർണാടക. അവിടെനിന്ന് കൂടി അവരെ പടിയിറക്കുന്നത് കോൺഗ്രസിന് ഊർജമേകുമെന്നാണ് വിലയിരുത്തൽ. ലോക്സഭാ പോരാട്ടത്തിൽ ബിജെപിയെ വീഴ്ത്താൻ ഏറ്റവും ശേഷിയുള്ള പാർട്ടി എന്ന നിലയിൽ പ്രതിപക്ഷ നിരയിൽ നേതൃസ്ഥാനം കൈയടക്കാനും കർണാടക വിജയം കോൺഗ്രസിന് അവസരമൊരുക്കും

First published:

Tags: Cpm, Karnataka Election, Karnataka Elections 2023