ആദ്യ രണ്ടര വർഷമായിരിക്കും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുക
ഹൈക്കമാൻഡിന് മുന്നിൽ ഡികെ ശിവകുമാർ വഴങ്ങുന്നതായി സൂചന. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. ആദ്യ രണ്ടര വർഷമായിരിക്കും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുക. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഊർജം, ജലസേചനം തുടങ്ങിയ വകുപ്പുകൾ ശിവകുമാറിന് ലഭിക്കും.
നേരത്തെ, ഖാർഗെയുടെ വസതിയിൽ ഡികെയുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ച്ച 90 മിനുട്ടിലധികം നീണ്ടിരുന്നു. മുഖ്യമന്ത്രി പദത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലായിരുന്നു ഡി കെ ശിവകുമാർ. പാർട്ടിയെ ശക്തിപ്പെടുത്തിയത് താനാണെന്ന് ഡി കെ ശിവകുമാറും എംഎൽഎ മാർ തനിക്കൊപ്പമാണെന്ന് സിദ്ദരാമയ്യും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുമായുളള കൂടികാഴ്ചയിൽ നിലപാട് വ്യക്തമാക്കി.
കൂടുതൽ വായിക്കുക ...ത്യാഗങ്ങൾക്കും വിശ്വസ്തതയ്ക്കും പ്രതിഫലം ലഭിക്കാതെ പോകില്ലെന്ന് ഡികെ ശിവകുമാറിന് സോണിയ ഗാന്ധിയുടെ ഉറപ്പ്. ബുധനാഴ്ച രാഹുൽ ഗാന്ധിയെ കാണാൻ ഡൽഹിയിലെത്തിയതായിരുന്നു ഡികെ.
സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവർ ബെംഗളൂരുവിലെ വസതിക്ക് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്നു
#WATCH | Supporters of Congress leader Siddaramaiah gather outside his residence in Bengaluru; pour milk over his poster#Karnatakacmsuspense pic.twitter.com/o8v1hhHhAC
— ANI (@ANI) May 17, 2023
കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി നാളെ ചുമതലയേൽക്കും. ആദ്യ രണ്ടര വർഷമായിരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുക
കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി നാളെ ചുമതലയേൽക്കും. ആദ്യ രണ്ടര വർഷമായിരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുക
ഹൈക്കമാൻഡിന് മുന്നിൽ ഡികെ ശിവകുമാർ വഴങ്ങുന്നു. ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കും
ജയം സമ്മാനിച്ചത് സ്ത്രീകളും, പിന്നാക്ക വിഭാഗങ്ങളും. അവർക്ക് പ്രാതിനിധ്യം നൽകണം. ജനങ്ങൾക്ക് നൽകിയ 5 ഉറപ്പുകൾ അടിയന്തരമായി നടപ്പാക്കണം. തീരുമാനം ഖർഗെക്ക് വിട്ട് രാഹുൽ
ഭൂരിപക്ഷം എംഎൽഎമാരും തനിക്കൊപ്പമെന്ന് സിദ്ധരാമയ്യ
പാർട്ടിയെ ശക്തിപ്പെടുത്തിയത് താനെന്ന് ഡികെ ശിവകുമാർ. സിദ്ധരാമയ്യ എന്നും അധികാരം ആസ്വദിച്ച വ്യക്തി. മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞ് വിട്ടുവീഴ്ചക്കില്ല
സിദ്ധരാമയ്യയോടും ഡികെയോടും അധികാരം പങ്കിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു, ഒന്നാം ടേം വേണമെന്ന ആവശ്യത്തിൽ ശിവകുമാർ ഉറച്ചുനിൽക്കുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു. രണ്ടര വർഷം വീതം നേതാക്കൾ അധികാരം പങ്കിടണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു
“സോണിയ ഗാന്ധിയാണ് ഞങ്ങളുടെ മാതൃക… കോൺഗ്രസ് എല്ലാവരുടെയും കുടുംബമാണ്. നമ്മുടെ ഭരണഘടന വളരെ പ്രധാനപ്പെട്ടതാണ്, അതിനാൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കണം”: ഡൽഹിയിലേക്ക് പോകും മുമ്പ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ.
#WATCH | Bengaluru: “Sonia Gandhi is our role model…Congress is family for everyone. Our constitution is very much important, so we have to protect everyone’s interest: Karnataka Congress president DK Shivakumar before leaving for Delhi pic.twitter.com/1l44j3ouLj
— ANI (@ANI) May 16, 2023
”ഡികെയും സിദ്ധരാമയ്യയും ഡൽഹിയിൽ ഒന്നിച്ചിരുന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും, ഒരാൾക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ല… ഉചിതമായ തീരുമാനം എടുക്കാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെടും, അവർ ഉചിതമായ തീരുമാനമെടുക്കും, ”ഡികെ ശിവകുമാറിനൊപ്പം ഡൽഹിയിലേക്ക് പോകുന്ന കോൺഗ്രസ് എംഎൽഎ എൻ എ ഹാരിസ് പറഞ്ഞു.
മാധ്യമങ്ങളിൽ വരുന്നത് ഗോസിപ്പുകളാണെന്ന് ഡി കെ ശിവകുമാർ സിഎൻഎൻ ന്യൂസ് 18 നോട്. താൻ ഹൈക്കമാന്റിന്റെ ഭാഗമല്ല. സാധാരണ പ്രവർത്തകനാണെന്നും ഡി കെ ശിവകുമാർ ന്യൂസ് 18 നോട് പറഞ്ഞു
ധൈര്യമുള്ള ഒരു മനുഷ്യൻ ഭൂരിപക്ഷമാകുമെന്ന് താൻ വിശ്വസിക്കുന്നു. തന്റെ ഉത്തരവാദിത്തം കർണാടകയെ തിരിച്ചുപിടിക്കുകയായിരുന്നു. അത് താൻ ചെയ്തു: ഡികെ (കൂടുതൽ വായിക്കാം)
ഡി കെ ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. വയറുവേദന മൂലം യാത്ര റദ്ദാക്കുന്നുവെന്നാണ് വിശദീകരണം.
കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒഴിച്ച് മറ്റിടങ്ങളിൽ മറ്റ് പാർട്ടികളെ പിന്തുണയ്ക്കാൻ കോൺഗ്രസും തയ്യാറാകണം.എന്നാൽ സ്ഥിതി അങ്ങനെയല്ലെന്നും മമത ബാനർജി പറഞ്ഞു (കൂടുതൽ വായിക്കാം)
തന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് 135 സീറ്റ് നേടിയത്: ഡികെ ശിവകുമാർ
മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജി പരമേശ്വരയുടെ അനുയായികളും രംഗത്ത്
കർണാടകയിലെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തിൽ നിന്നുള്ളയാൾക്ക് നൽകണമെന്ന് സുന്നി വഖഫ് ബോർഡ് ആവശ്യപ്പെട്ടു . കൂടുതൽ വായിക്കാം
നിരീക്ഷക സമിതി ഇന്ന് രാത്രിയോടെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോൺഗ്രസ് കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാല പറഞ്ഞു. കർണാടകയിൽ ഉടൻ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ഹരപ്പനഹള്ളി മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ലതാ മല്ലികാർജുൻ കോൺഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതായി കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിങ് സുർജേവാല അറിയിച്ചു.