• HOME
  • »
  • NEWS
  • »
  • india
  • »
  • Karnataka Election Results: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോയ 51 മണ്ഡലങ്ങളിൽ 36 ഇടത്ത് കോൺഗ്രസിന് ജയം

Karnataka Election Results: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോയ 51 മണ്ഡലങ്ങളിൽ 36 ഇടത്ത് കോൺഗ്രസിന് ജയം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെട്ട മണ്ഡലങ്ങളുടെയും കർണാടക തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഈ മേഖലകളിലെ കോൺഗ്രസിന്‍റെ പ്രകടനം

  • Share this:

    ബിജെപിയെ തറപറ്റിച്ച് അധികാരം തിരിച്ചുപിടിച്ചതിന്‍റെ ആവേശത്തിലാണ് കർണാടകത്തിലെ കോൺഗ്രസ് പ്രവർത്തകർ. സംസ്ഥാന നേതാക്കളായ ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും മുന്നിൽ നിർത്തി പ്രാദേശികമായി ആവിഷ്ക്കരിച്ച പ്രചാരണരീതിയാണ് കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. അതിനൊപ്പം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കുറഞ്ഞത് 36 സീറ്റുകളിലെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

    രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ, കന്യാകുമാരി മുതൽ കാശ്മീർ വരെ 4,000 കിലോമീറ്റർ പിന്നിട്ട 145 ദിവസത്തെ യാത്ര 2022 സെപ്റ്റംബർ 30-ന് കർണാടകത്തിൽ പ്രവേശിച്ചു. ഒക്ടോബർ 23 വരെ രാഹുൽ ഗാന്ധിയും മറ്റ് പാർട്ടി നേതാക്കളും ഏഴ് ജില്ലകളിലൂടെ കടന്നുപോയി. ചാമരാജനഗർ, മൈസൂർ, മാണ്ഡ്യ, തുംകൂർ, ചിത്രദുർഗ, ബെല്ലാരി, റായ്ച്ചൂർ എന്നീ ഏഴ് ജില്ലകളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്.

    കർണാടക നിയമസഭയിലെ 224 മണ്ഡലങ്ങളിൽ 51 എണ്ണവും ഈ ഏഴ് ജില്ലകളിൽ നിന്നാണ്, അതിൽ 36 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചിട്ടുണ്ട്.

    രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെട്ട മണ്ഡലങ്ങളുടെയും കർണാടക തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഈ മേഖലകളിലെ കോൺഗ്രസിന്‍റെ പ്രകടനം ഇതാ:

    • ചാമരാജനഗർ ജില്ലയിൽ ആകെ നാല് മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിക്കുകയോ മൂന്നിടത്ത് മുന്നേറുകയും ചെയ്തിട്ടുണ്ട്
    • മൈസൂരിൽ 11 സീറ്റുകൾ ഉണ്ട്, ഇതിൽ എട്ടെണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു.
    • മാണ്ഡ്യയിൽ ഏഴ് സീറ്റുകളിൽ അഞ്ചിലും കോൺഗ്രസ് വിജയിച്ചു
    • ആകെ 11 സീറ്റുകളുള്ള തുമകൂരിൽ കോൺഗ്രസ് ആറിടത്ത് വിജയിച്ചിട്ടുണ്ട്
    • ചിത്രദുർഗയിലെ ആകെ ആറ് സീറ്റുകളിൽ അഞ്ചിടത്ത് കോൺഗ്രസ് വിജയിച്ചു
    • ബെല്ലാരിയിൽ അഞ്ച് സീറ്റുകളും തൂത്തുവാരാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്
    • റായ്ച്ചൂരിൽ ആകെ ഏഴ് സീറ്റുകളാണുള്ളത്, ഇതിൽ നാലെണ്ണത്തിൽ കോൺഗ്രസ് വിജയിച്ചിട്ടുണ്ട്.

    ന്യൂസ് 18 കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കർണാടക ഘട്ടം ആറ് ഭാഗങ്ങളുള്ള പ്രത്യേക പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നു. 2023 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുള്ളത്. അധികാരത്തിൽ വന്നാൽ കന്നി മന്ത്രിസഭാ യോഗത്തിൽ ഈ അഞ്ച് കാര്യങ്ങൾക്ക് അംഗീകാരം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

    Also Read- കെ ഫോർ കർണാടക ആൻഡ് കണൊഗുലു; കോൺഗ്രസ് ജയത്തിന് പിന്നിലെ സൂപ്പർ ബ്രയിൻ

    എല്ലാ വീട്ടുകാർക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), ഓരോ കുടുംബത്തിലെയും വനിതാ മേധാവിക്ക് 2,000 രൂപ പ്രതിമാസ സഹായം (ഗൃഹ ലക്ഷ്മി), ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി സൗജന്യം (അന്ന ഭാഗ്യം), തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കൾക്ക് എല്ലാ മാസവും 1,500 രൂപ രണ്ട് വർഷത്തേക്ക് (യുവ നിധി), പൊതുഗതാഗത ബസുകളിൽ (ശക്തി) സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവയാണ് കോൺഗ്രസ് മുന്നോട്ടുവെച്ച മുഖ്യ വാഗ്ദാനങ്ങൾ.

    കർണാടകയിൽ നിന്നുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇതിനെ “ജനതാ ജനാർദന”യുടെ “വിജയം” എന്ന് വിശേഷിപ്പിച്ചു, സംസ്ഥാനത്ത് ബിജെപിയുടെ “മോശം ഭരണ”ത്തിനെതിരെ ജനങ്ങൾ “രോഷത്തോടെ” വോട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.

    പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് എംഎൽഎമാരോടും ശനിയാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരുവിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ രൂപീകരണത്തിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Also Read- ‌Karnataka Election Results: കർണാടക കടന്നു; ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ മുദ്രാവാക്യം മുഴക്കാൻ കോൺഗ്രസ്

    പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുടെ സന്ദർശനം കർണാടകയിലെ വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. ഈ വിജയം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചവിട്ടുപടിയാണെന്നും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Published by:Anuraj GR
    First published: