Karnataka CM News LIVE:സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രി

പിസിസി പ്രസിഡന്റായും ഡികെ തുടരും

ബെംഗളൂരു: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഡികെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. പിസിസി പ്രസിഡന്റായും ഡികെ തുടരുമെന്നും ഹൈക്കമാൻഡ് തീരുമാനങ്ങൾ വിശദീകരിച്ച് കെസി വേണുഗോപാൽ അറിയിച്ചു.  ശനിയാഴ്ച 12 മണിക്കാണ് സത്യപ്രതിജ്ഞ.

ഇന്ന് വൈകിട്ട് ഏഴുമണിക്ക് ബെംഗളുരുവിൽ കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) യോഗം വിളിച്ചിട്ടുണ്ട്. സിഎൽപി യോഗത്തിനായി ബംഗളൂരുവിലെത്താൻ എഐസിസി കേന്ദ്ര നിരീക്ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ വായിക്കുക ...
18 May 2023 12:26 (IST)

KARNATAKA CM NEWS LIVE: സത്യപ്രതിജ്ഞ ശനിയാഴ്ച്ച

18 May 2023 12:24 (IST)

‌KARNATAKA CM NEWS LIVE: മുൻഗണന കർണാടകയുടെ സുരക്ഷിത ഭാവിയും ജനങ്ങളുടെ ക്ഷമേവും

18 May 2023 12:22 (IST)

KARNATAKA CM NEWS LIVE: മുഖ്യമന്ത്രി പദം തവണ വ്യവസ്ഥയിലല്ല

മുഖ്യമന്ത്രി പദവി തവണ വ്യവസ്ഥയിലല്ലെന്ന് കോൺഗ്രസ്. അഞ്ച് വർഷത്തേക്കാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്

18 May 2023 12:20 (IST)

KARNATAKA CM NEWS LIVE: ഉച്ചയോടെ ബാംഗ്ലൂരിലേക്ക്

ഇന്ന് ഉച്ചയ് 1 .30 മണിക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ സിദ്ദരാമയ്യയും ഡി കെ ശിവകുമാറും ബാംഗ്ലൂർക്ക് തിരിക്കും

18 May 2023 12:19 (IST)

KARNATAKA CM NEWS LIVE: സമവായം സംസ്ഥാനതാത്പര്യം പരിഗണിച്ച്

തീരുമാനത്തിൽ പൂർണതൃപ്തനല്ലെങ്കിലും സംസ്ഥാന താത്പര്യം പരിഗണിച്ചാണ് സമ‌വായമെന്ന് ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ് പറഞ്ഞു.

18 May 2023 12:18 (IST)

KARNATAKA CM NEWS LIVE: തവണ വ്യവസ്ഥയിൽ മുഖ്യമന്ത്രി

തവണ വ്യവസ്ഥയിൽ മുഖ്യമന്ത്രി പദം പങ്കിടണമെന്ന സമവായത്തിനാണ് ഡി കെ പക്ഷം വഴങ്ങിയത് എന്നാണ് സൂചന

18 May 2023 12:16 (IST)

KARNATAKA CM NEWS LIVE: ഡികെ ഏക ഉപമുഖ്യമന്ത്രി

കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ തന്നെ. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച 12 മണിക്കാണ് സത്യപ്രതിജ്ഞ.

18 May 2023 12:15 (IST)

KARNATAKA CM NEWS LIVE: കർണാടകയിൽ ക്ലൈമാക്സ്

സമവായത്തിലെത്തിയത് കെസി വേണുഗോപാലിന്റെ വസതിയിൽ നടന്ന ചർച്ചയിൽ.  ഡികെയും,സിദ്ദരാമയ്യും മടങ്ങിയത് ഒരു കാറിൽ

18 May 2023 11:34 (IST)

ജയിച്ച ടീം

18 May 2023 09:48 (IST)

KARNATAKA CM NEWS LIVE:സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ആരൊക്കെ?

കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗാന്ധി കുടുംബത്തിനു പുറമേ, കോൺഗ്രസ് മുഖ്യമന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും ബെംഗളൂരുവിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

18 May 2023 09:46 (IST)

KARNATAKA CM NEWS LIVE: ഹൈക്കമാൻഡ് തീരുമാനിച്ചു

പാർട്ടി ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്തു…. കെസി വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയ ഡികെ ശിവകുമാർ മാധ്യമങ്ങളോട്

18 May 2023 09:23 (IST)

KARNATAKA CM NEWS LIVE: ഡികെയുടെ വസതിക്കു മുന്നിൽ പോസ്റ്ററുകൾ 

ഡികെയുടെ വസതിക്കു മുന്നിൽ പോസ്റ്ററുകൾ

#WATCH | Bengaluru: Banners put up outside the residence of Karnataka Congress President DK Shivakumar who has been named as the next Karnataka deputy CM

Senior Congress leader Siddaramaiah to be Karnataka CM & Karnataka Congress President DK Shivakumar to be Deputy CM. Oath… pic.twitter.com/LCf6TmEFBP

— ANI (@ANI) May 18, 2023

18 May 2023 09:22 (IST)

KARNATAKA CM NEWS LIVE: കനത്ത സുരക്ഷയിൽ

ബെംഗളുരുവിൽ സിദ്ധരാമയ്യയുടെ വസതിക്കു മുന്നിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്

18 May 2023 08:25 (IST)

KARNATAKA CM NEWS LIVE: കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ചു

കർണാടക മുഖ്യമന്ത്രി ആര് എന്നതിൽ തീരുമാനമെടുത്തെന്ന് കെ സി വേണുഗോപാൽ ന്യൂസ് 18 നോട്. തീരുമാനങ്ങൾ ഇന്നു തന്നെ പ്രഖാപിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

18 May 2023 07:33 (IST)

KARNATAKA CM NEWS LIVE: ഇന്ന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം

ഇന്ന് വൈകിട്ട് ഏഴുമണിക്ക് ബെംഗളുരുവിൽ കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) യോഗം വിളിച്ചിട്ടുണ്ട്

18 May 2023 07:30 (IST)

KARNATAKA CM NEWS LIVE : ഡികെ ഉപനായകൻ

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏറ്റവും ഒടുവിലെ റിപ്പോർട്ട്

17 May 2023 21:26 (IST)

KARNATAKA CM NEWS LIVE : കെസി വേണുഗോപാലും രണ്‍ദീപ് സുര്‍ജെവാലയും ഖാര്‍ഗെയുടെ വസതിയില്‍

കര്‍ണാടക മുഖ്യമന്ത്രി പദം ആര്‍ക്കെന്ന തര്‍ക്കം രൂക്ഷയായതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാലയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തി. മുഖ്യമന്ത്രി പദത്തിനായി മത്സരിക്കുന്ന ഡി.കെ ശിവകുമാറും സിദ്ദരാമയ്യയും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളുൂമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു.

 

17 May 2023 19:33 (IST)

KARNATAKA CM NEWS LIVE : ജനവിധിയെ കളിയാക്കുന്നോ ?

17 May 2023 19:30 (IST)

KARNATAKA CM NEWS LIVE : ഡികെ ശിവകുമാറും സിദ്ദരാമയ്യയും രാഹുല്‍ ഗാന്ധിയെ കണ്ടു

കർണാടക മുഖ്യമന്ത്രി പദത്തിനായുള്ള തര്‍ക്കം തുടരുന്നതിനിടെ ഡി.കെ ശിവകുമാറും സിദ്ദരാമയ്യയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

17 May 2023 15:20 (IST)

KARNATAKA CM NEWS LIVE: അടുത്ത 48-72 മണിക്കൂറിനുള്ളിൽ കർണാടകയിൽ പുതിയ മന്ത്രിസഭ ഉണ്ടാകും

കര്‍‌ണാടകയിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചര്‍ച്ചകള്‍ തുടരുകയാണ്.  ഇത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുമ്പോള്‍ എല്ലാവരെയും അറിയിക്കും.  അടുത്ത 48-72 മണിക്കൂറിനുള്ളിൽ കർണാടകയിൽ പുതിയ മന്ത്രിസഭ ഉണ്ടാകുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രൺദീപ് സുർജേവാല പ്രതികരിച്ചു.

 

കൂടുതൽ വായിക്കുക