ബെംഗളൂരു: നീണ്ട രാഷ്ട്രീയ യുദ്ധങ്ങള്‍ക്കും പ്രചാരണ പോരിനും ശേഷം കർണാടക ഇന്ന് പോളിംഗ് ബൂത്തിൽ. 224 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 5.2 കോടി വോട്ടർമാരാണ് സംസ്ഥാനം ആരു ഭരിക്കുമെന്ന് നിശ്ചയിക്കുക.. വിജയം ഉറപ്പെന്ന് ബിജെപിയും കോൺഗ്രസുംആവർത്തിക്കുമ്പോൾ ജെഡിഎസിന്റെ പ്രകടനവും നിർണായകം ആകും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
കർണാടകയുടെ ‘പരമാധികാരം’; സോണിയയുടെ പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ അതീവ ആകാംക്ഷയോടെയാണ് രാജ്യം കാണുന്നത്. കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിന്റെയും ഭാവി നിർണയിക്കും. കഴിഞ്ഞ തവണ വലിയ ഒറ്റക്കക്ഷിയായിട്ടും ബി.ജെ.പി.ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കോൺഗ്രസിൽനിന്നും ജെ.ഡി.എസിൽനിന്നുമായി 17 എം.എൽ.എ.മാരെ സ്വന്തം പാളയത്തിലെത്തിച്ചാണ് 2019-ൽ ബിജെപി അധികാരത്തിലെത്തിയത്. ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി കരുത്തുതെളിയിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ള ദേശീയനേതാക്കളെ കളത്തിലിറക്കിയായിരുന്നു നേതൃത്വം പ്രചാരണം കൊഴുപ്പിച്ചത്.
#KarnatakaAssemblyElection | Mock poll begins ahead of voting for the Assembly polls.
(Visuals from a polling booth at a govt school in Shiggaon) pic.twitter.com/cjkIEh70jB
— ANI (@ANI) May 10, 2023
224 മണ്ഡലങ്ങളിലേക്കായി 2613 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇത്തവണ 185 വനിതകൾ ജനവിധി തേടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ട് ഭിന്നലൈംഗിക്കാരും സ്ഥാനാർഥികളാണ്. ബി.ജെ.പി.-224, കോൺഗ്രസ്-223, ജെ.ഡി.എസ്.-207, എ.എ.പി.-209, ബി.എസ്.പി.-133, ജെ.ഡി.യു.-8, സി.പി.ഐ.-7, സി.പി.എം.-4, നാഷണൽ പീപ്പിൾസ് പാർട്ടി-2 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ. മറ്റ് ചെറുപാർട്ടികളുടെ 685 പേരും 918 സ്വതന്ത്രരുമുണ്ട്. ആകെ 5.30 കോടി വോട്ടർമാരുണ്ട്. ഇതിൽ 2.63 കോടി വനിതകളാണ്. 4927 പേർ ഭിന്നലൈംഗിക്കാര്‍. 9.17 ലക്ഷം പേർ കന്നിവോട്ടർമാരാണ്. 58,258 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
Karnataka Election Results 2023 | കർണാടക തിരഞ്ഞെടുപ്പ് ഫലങ്ങൾ 2023 Live Updates
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress, Karnataka, Karnataka Election