നഴ്സറി മുതൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നിരോധിച്ച് കർണാടക
നഴ്സറി മുതൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നിരോധിച്ച് കർണാടക
എസ് എസ് എൽ സി പരീക്ഷ ജൂൺ 25 മുതൽ ഷെഡ്യൂൾ പ്രകാരം നടക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ബംഗളൂരു: നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നിരോധിച്ച് കർണാടക. കർണാടക പ്രൈമറി വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ അറിയിച്ചതാണ് ഇക്കാര്യം.
വിദ്യാഭ്യാസ വിദഗ്ദരായ പ്രൊഫ. എൻ കെ ശ്രീധർ, ഗുരുരാജ് കർജാഗി, അസിം പ്രേംജി ഫൗണ്ടേഷനിൽ നിന്നുള്ള വിദഗ്ദർ, നിംഹാൻസിൽ നിന്നുള്ള ഡോക്ടർമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സ്കൂൾ ഫീസ് വർദ്ധിപ്പിക്കുന്നത് സർക്കാർ നിരോധിക്കുകയും ഇത് ലംഘിക്കുന്ന സ്കൂളുകൾക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
എസ് എസ് എൽ സി പരീക്ഷ ജൂൺ 25 മുതൽ ഷെഡ്യൂൾ പ്രകാരം നടക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
പൊലീസിന്റെയും ആരോഗ്യവകുപ്പ് പ്രവർത്തകരുടെയും സഹായത്തോടെ എല്ലാ തലത്തിലുമുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്. അതിനാൽ തന്നെ യാതൊരുവിധ തടസങ്ങളുമില്ലാതെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയും.
നിംഹാൻസിൽ നിന്നുള്ള വിദഗ്ദരും വിദ്യാഭ്യാസ വിദഗ്ദരുമായി കൂടിയാലോചിച്ചാണ് ഇക്കാര്യം തീരുമാനിച്ചത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.