• HOME
  • »
  • NEWS
  • »
  • india
  • »
  • Mangoes | മാമ്പഴമാ, മാമ്പഴം; വീട്ടുപടിക്കൽ മാമ്പഴം എത്തിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് കർണാടക സർക്കാർ

Mangoes | മാമ്പഴമാ, മാമ്പഴം; വീട്ടുപടിക്കൽ മാമ്പഴം എത്തിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് കർണാടക സർക്കാർ

പഴങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കാൻ ഇന്ത്യ പോസ്റ്റുമായി സഹകരിച്ചാണ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്

  • Share this:
    പഴങ്ങളുടെ രാജാവ് എന്ന് വിളിപ്പേരുള്ള പഴമാണ് മാമ്പഴം (mango). ഇപ്പോഴിതാ, കർണാടക സർക്കാർ (Karnataka) ഈ കാര്യം അടിവരയിടുന്ന പുതിയ സംരംഭവുമായി എത്തിക്കഴിഞ്ഞു. വിവിധയിനം പഴങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽക്കുന്നതിനായി സർക്കാർ മാമ്പഴ പോർട്ടൽ തുറന്നു കഴിഞ്ഞു.

    “പ്രിയ ഉപഭോക്താക്കളെ, 2022 മെയ് 16 മുതൽ മാംഗോ പോർട്ടൽ തുറക്കുമെന്ന് സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. ഈ വർഷം മാമ്പഴ സീസൺ ഒരു മാസം വൈകിയെങ്കിലും 2022 ഓഗസ്റ്റ് ആദ്യം വരെ തുടരും,” പോർട്ടലിലെ കുറിപ്പ് ഇങ്ങനെ. വിവിധയിനം പഴങ്ങൾക്കായി പോർട്ടൽ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പഴങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കാൻ ഇന്ത്യ പോസ്റ്റുമായി സഹകരിച്ചാണ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.

    അൽഫോൻസോ, ബദാമി, അപ്പൂസ്, റാസ്‌പുരി, മല്ലിക, ഹിമാം പസന്ദ്, കേസർ തുടങ്ങി വിവിധയിനം മാമ്പഴങ്ങളാണ് പോർട്ടലിലുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി കർഷകർക്കും ഉപഭോക്താക്കൾക്കും ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് KSMDMCL മാനേജിംഗ് ഡയറക്ടർ സിജി നാഗരാജു ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇത്തരമൊരു സംരംഭം ഇതാദ്യമായല്ല. 2020-ൽ, കോവിഡ് കാലത്ത് രാമനഗര, ചിക്കബല്ലാപ്പൂർ, കോലാർ ജില്ലകളിലെ കർഷകരിൽ നിന്ന് പഴങ്ങൾ ശേഖരിച്ച്‌ ഇത്തരത്തിൽ വിൽപ്പന നടത്തിയിരുന്നു. KSMDMCL 2021ലും ഇന്ത്യാ പോസ്റ്റ് വഴി മാമ്പഴം വിതരണം ചെയ്യുന്നത് തുടർന്നു. 2022ൽ കണ്ട പ്രതികരണം ഇപ്പോഴും ലഭിക്കുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.

    2021ൽ, മുംബൈയിൽ നിന്നുള്ള ഒരാൾ ജംഷഡ്പൂരിൽ നിന്നുള്ള 11 വയസ്സുള്ള പെൺകുട്ടിയെ സ്മാർട്ട്ഫോൺ വാങ്ങാനും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുമുള്ള അവളുടെ സ്വപ്നങ്ങൾക്ക് സഹായമേകിയതിനും കാരണം മാമ്പഴമാണ്‌. വഴിയരികിൽ മാമ്പഴം വിൽക്കുന്ന തുളസി കുമാരിക്ക് ഒരു മാമ്പഴത്തിന് 10,000 രൂപ നൽകി 1,20,000 രൂപ വിലയുള്ള 12 മാമ്പഴങ്ങൾ അമേയ ഹെതെ എന്നയാൾ വാങ്ങുകയായിരുന്നു.

    കുട്ടിയുടെ പിതാവ് ശ്രീമൽ കുമാറിന്റെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ന്യൂസ് 18 ലോക്മത് ഡിജിറ്റൽ കുമാരിയുടെ ദാരിദ്ര്യത്തിനെതിരായ പോരാട്ടങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ പ്രതിസന്ധികൾക്കും എതിരെയുള്ള അവളുടെ പോരാട്ടത്തെക്കുറിച്ച് അറിഞ്ഞ ശേഷം, ഒരു സ്മാർട്ട്‌ഫോൺ വാങ്ങാനും ഓൺലൈൻ ക്ലാസുകൾ തുടരാനും സഹായിക്കുന്നതിനായി അമേയ ഹെറ്റെ എന്ന മുംബൈ ബിസിനസുകാരൻ അവളിൽ നിന്ന് ഒരു ഡസൻ മാമ്പഴം 1.2 ലക്ഷം രൂപയ്ക്ക് വാങ്ങി.

    തുളസി കുമാരിക്ക് 13,000 രൂപയുടെ മൊബൈൽ ഫോണും വർഷം മുഴുവനും ഇന്റർനെറ്റ് റീചാർജും നൽകി പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തി.

    Summary: The government of Karnataka, in a novel initiative, commenced delivery of ripe mangoes to doorsteps. The government has associated with India post for the delivery process. A trial run was on during the outbreak of Covid 19 pandemic in 2020
    Published by:user_57
    First published: