• HOME
 • »
 • NEWS
 • »
 • india
 • »
 • Bhagavad Gita | പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീതയിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള ആലോചനയുമായി കർണ്ണാടക സർക്കാർ

Bhagavad Gita | പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീതയിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള ആലോചനയുമായി കർണ്ണാടക സർക്കാർ

ഗുജറാത്ത് മാതൃകയ്ക്ക് സമാനമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്താനുള്ള ആലോചനയുമായി കര്‍ണ്ണാടക സര്‍ക്കാര്‍

 • Share this:
  ഭഗവദ്ഗീതയിൽ (Bhagavad Gita) നിന്നുള്ള ഭാഗങ്ങൾ സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള ആലോചനയുമായി കർണ്ണാടക സർക്കാർ (Karnataka Government). മോറൽ സയൻസ് (Moral Science) വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീതയിൽ നിന്നുള്ള അധ്യായങ്ങൾ ഉൾപ്പെടുത്താൻ നേരത്തെ തന്നെ ഗുജറാത്ത് (Gujarat) സർക്കാർ തീരുമാനിച്ചിരുന്നു. ഈ പാത പിന്തുടർന്നുകൊണ്ടാണ് കർണാടക (Karnataka) സർക്കാരും പാഠ്യപദ്ധതിയിൽ പരിഷ്‌കാരങ്ങൾ വരുത്താൻ തീരുമാനിച്ചത്.

  മോറൽ സയൻസ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുന്നതായി വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളെ സാംസ്കാരിക, സാൻമാർഗ്ഗിക മൂല്യങ്ങൾ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണെന്നും അതുകൊണ്ട് മോറൽ സയൻസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്നും നാഗേഷ് പറഞ്ഞു.

  "പാഠ്യപദ്ധതിയിൽ മോറൽ സയൻസ് ഉൾപ്പെടുത്താൻ ഗുജറാത്ത് സർക്കാർ ഘട്ടം ഘട്ടമായി പദ്ധതിയിടുന്നുണ്ട്. അതിന്റെ ആദ്യ ഘട്ടമായി ഞാൻ മനസ്സിലാക്കുന്നത് ഭഗവദ് ഗീതയിൽ നിന്നുള്ള പാഠങ്ങൾ ഉൾപ്പെടുത്തുക എന്നതാണ്", അദ്ദേഹം പറഞ്ഞു. കർണ്ണാടകയിലും ഈ പാത പിന്തുടരുന്നതിന്റെ സാധ്യതയെക്കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മാതൃകയ്ക്ക് സമാനമായി അടുത്ത അധ്യയന വർഷം മുതൽ പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

  Also Read-Bhagavad Gita | ഗുജറാത്തിലെ സ്കൂളുകളില്‍ 'ഭഗവദ് ഗീത' പാഠ്യവിഷയമാക്കുന്നു; 6 മുതല്‍ 12 വരെ ക്ലാസുകളിൽ

  "സിലബസിൽ മോറൽ സയൻസ് കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിദ്യാഭ്യാസ വിദഗ്ധരുമായി ചർച്ച ചെയ്യും", അദ്ദേഹം പറഞ്ഞു. പാഠപുസ്തകങ്ങളിൽ രാമായണത്തിൽ നിന്നും മഹാഭാരതത്തിൽ നിന്നുമുള്ള കഥകളും യേശുക്രിസ്തുവിന്റെ സാരോപദേശങ്ങളും ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

  വിദ്യാർത്ഥികളിൽ രാജ്യത്തിന്റെ പാരമ്പര്യത്തോടും സംസ്കാരത്തോടുമുള്ള താൽപ്പര്യം വളർത്തുന്നതിനും അഭിമാനബോധം സൃഷ്ടിക്കുന്നതിനും ഭഗവദ്ഗീത പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് ഗുജറാത്ത് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

  Also Read-J&K Waqf Board | ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് ചെയർപേഴ്‌സണായി ഡോ.ദരക്ഷന്‍ അന്ദ്രാബി സ്ഥാനമേറ്റു; ബോർഡിനെ നയിക്കുന്ന ആദ്യ വനിത

  മതവിഷയങ്ങൾ ഇതിനകം തന്നെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇനിയും അതിനെ മഹത്വവൽക്കരിക്കേണ്ടതില്ലെന്ന് മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കവെ കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാർ പറഞ്ഞു. "വിവിധ മതങ്ങളെക്കുറിച്ച് പഠിക്കുന്നത് നല്ലതാണ്. പക്ഷേ അത് ഇതിനകം തന്നെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്." അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  Also Read-Prisoners | ജയിൽവാസം കഴിഞ്ഞാൽ പൂജാരിമാരാകാം; ഭോപ്പാൽ സെൻട്രൽ ജയിലിൽ തടവുകാർക്ക് പ്രത്യേക പരിശീലനം

  പരോക്ഷമായി ഈ ആശയത്തെ എതിർത്ത മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മെച്ചപ്പെട്ട ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ചുള്ള പാഠങ്ങളും മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സംവിധാനവുമാണ് വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. വോട്ടിൽ കണ്ണുവെയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇത്തരം നിർദ്ദേശങ്ങളുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗം മാറിയിരിക്കുന്നു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് നിരവധി വീഴ്ചകളുണ്ടെന്നും അതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉയർത്തി ശ്രദ്ധ തിരിച്ചുവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിജാബ് വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കൾ നിഷ്ഫലമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
  Published by:Jayesh Krishnan
  First published: