• HOME
 • »
 • NEWS
 • »
 • india
 • »
 • Mango Portal | രുചിയൂറും മാമ്പഴം ഇനി വീട്ടുവാതിക്കലെത്തും; മാമ്പഴ പോര്‍ട്ടല്‍ ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍

Mango Portal | രുചിയൂറും മാമ്പഴം ഇനി വീട്ടുവാതിക്കലെത്തും; മാമ്പഴ പോര്‍ട്ടല്‍ ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍

ഇന്ത്യ പോസ്റ്റുമായി സഹകരിച്ചാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്.

 • Share this:
  പഴങ്ങളുടെ രാജാവെന്നാണ് മാമ്പഴം അറിയപ്പെടുന്നത്. മാമ്പഴ സീസൺ ആയതോടെ കര്‍ണാടക സര്‍ക്കാര്‍ (karnataka govt) ജനങ്ങൾക്കായി മാമ്പഴ പോര്‍ട്ടല്‍ (mango portal) ആണ് ആരംഭിച്ചിരിക്കുന്നത്. മാമ്പഴം ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായി (doorstep) ഇന്ത്യ പോസ്റ്റുമായി (india post) സഹകരിച്ചാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്.

  'പ്രിയ ഉപഭോക്താക്കളെ, 2022 മെയ് 16 മുതല്‍ മാംഗോ പോര്‍ട്ടല്‍ തുറക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ വര്‍ഷം മാമ്പഴ സീസണ്‍ ഒരു മാസം വൈകിയെങ്കിലും 2022 ഓഗസ്റ്റ് ആദ്യം വരെ ഉണ്ടാകും'', പോര്‍ട്ടലില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വിവിധയിനം പഴങ്ങള്‍ക്കായി വെബ്‌സൈറ്റില്‍ (www.karsirimangoes.karnataka. gov.in) ഇതിനകം ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

  അല്‍ഫോന്‍സോ, ബദാമി, അപൂസ്, റാസ്പുരി, മല്ലിക, ഹിമാം പസന്ദ്, കേസര്‍ തുടങ്ങിയ വിവിധയിനം മാമ്പഴങ്ങളാണ് പോര്‍ട്ടലിലൂടെ വില്‍പ്പന നടത്തുന്നത്. ഈ സംരംഭത്തിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് കെഎസ്എംഡിഎംസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ സിജി നാഗരാജു ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പഴങ്ങളുടെ ഫോട്ടോകളും പേരുകളും കൂടാതെ, മാമ്പഴ വിതരണം ചെയ്യുന്ന കര്‍ഷകരുടെ പേരും നമ്പറും വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് ബംഗളൂരു റൂറല്‍ ഉള്‍പ്പെടെ 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 1.68 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് മാമ്പഴം കൃഷി ചെയ്യുന്നത്.

  ഇതാദ്യമായല്ല ഇത്തരമൊരു സംരംഭം അവതരിപ്പിക്കുന്നത്. 2020-ല്‍, കോവിഡ് കാലത്ത് രാമനഗര, ചിക്കബല്ലാപ്പൂര്‍, കോലാര്‍ ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് പഴങ്ങള്‍ ശേഖരിച്ചും വില്‍പ്പന നടത്തിയിരുന്നു. 2021ലും KSMDMCL ഇന്ത്യാ പോസ്റ്റ് വഴി മാമ്പഴം വിതരണം ചെയ്യുന്നത് തുടര്‍ന്നു. ഈ വര്‍ഷവും സംരഭത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.

  2021ല്‍ മാമ്പഴ വില്‍പ്പനക്കാരിയായ ഒരു 11 വയസ്സുകാരിയെ ഒരാള്‍ ഞെട്ടിച്ചത് വലിയ വാര്‍ത്തയായിരുന്നു. വഴിയരികില്‍ മാമ്പഴം വില്‍ക്കുന്ന തുളസി കുമാരി എന്ന പെണ്‍കുട്ടിയില്‍ നിന്ന് ഒരു മാമ്പഴത്തിന് 10,000 രൂപ നല്‍കി 1,20,000 രൂപ വിലയുള്ള 12 മാമ്പഴങ്ങളാണ് ഒരാൾ വാങ്ങിയത്. ജംഷഡ്പൂരില്‍ നിന്നുള്ള അമേയ ഹേത് എന്ന ബിസിനസ്സുകാരനാണ് ഇത്രയും വലിയ തുകയ്ക്ക് മാമ്പഴം വാങ്ങിയത്. കുട്ടിയുടെ പിതാവ് ശ്രീമല്‍ കുമാറിന്റെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഇതോടെ പെണ്‍കുട്ടിയുടെ ഓൺലൈൻ ക്ലാസിനായി സ്മാര്‍ട്‌ഫോണ്‍ വാങ്ങുക എന്ന സ്വപ്‌നമാണ് സാക്ഷാത്ക്കരിച്ചത്.

  തുളസി കുമാരിയുടെ ജീവിത പോരാട്ടങ്ങളെക്കുറിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും എതിരെ പോരാടുന്ന തുളസിയുടെ ജീവിതം അങ്ങനെയാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്നാണ് അമേയ ഹേത് എന്ന ബിസിനസ്സുകാരന്‍ അവളില്‍ നിന്ന് ഒരു ഡസന്‍ മാമ്പഴം 1.2 ലക്ഷം രൂപയ്ക്ക് വാങ്ങിയത്. 13,000 രൂപയുടെ ഒരു മൊബൈല്‍ ഫോണും അദ്ദേഹം പെണ്‍കുട്ടിക്ക് നല്‍കി. ഒരു വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് റീചാര്‍ജും അദ്ദേഹം ചെയ്തുകൊടുത്തു. തുളസിയുടെ വിദ്യാഭ്യാസത്തിന് യാതൊരു തടസ്സങ്ങളുമുണ്ടാകില്ലെന്നും അദ്ദേം ഉറപ്പുനല്‍കിയിരുന്നു.
  Published by:Jayashankar Av
  First published: