• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

മോദിയ്ക്ക് വഴിയൊരുക്കാൻ എംഎൽഎ സ്ഥാനം രാജിവെച്ചയാൾ; ദേവഗൗഡയോട് പഴയ കണക്ക് തീർക്കുമോ വാജുഭായി വാല?


Updated: May 16, 2018, 2:31 PM IST
മോദിയ്ക്ക് വഴിയൊരുക്കാൻ എംഎൽഎ സ്ഥാനം രാജിവെച്ചയാൾ; ദേവഗൗഡയോട് പഴയ കണക്ക് തീർക്കുമോ വാജുഭായി വാല?

Updated: May 16, 2018, 2:31 PM IST
ബംഗളുരു: ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത കർണാടകയിൽ പന്ത് ഇപ്പോൾ ഗവർണറുടെ കോർട്ടിലാണ്. ആർഎസ്എസ് പ്രവർത്തകനും ഏഴുവട്ടം ബിജെപി എംഎല്‍എയും മൂന്നുവട്ടം ഗുജറാത്ത് ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്ന വാജുഭായി വാല പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ഗവര്‍ണര്‍ പദവികിട്ടിയ ബിജെപിനേതാവ് കൂടിയാണ് എണ്‍പതുകാരനായ വാജുഭായി.

ദേവെഗൗഡയുടെ മകന്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനുള്ള ശുപാര്‍ശയ്ക്കു മുന്നില്‍ ഇരിക്കുമ്പോള്‍ ഗവര്‍ണര്‍ വാജുഭായി വാലയ്ക്കു മുന്നില്‍ ചരിത്രം തെളിഞ്ഞുവരും. 22 വര്‍ഷം മുന്‍പ് 1996ല്‍ വാജുഭായി ബിജെപി ഗുജറാത്ത് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടത്. സുരേഷ് മേത്ത മുഖ്യമന്ത്രിയായ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടുമ്പോള്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയായിരുന്നു. അന്ന് ആരോപണങ്ങളെല്ലാം ദേവഗൗഡയ്ക്ക് എതിരേയുമായിരുന്നു.

വാജുഭായി വാല പിന്നെ ദേശീയ വാര്‍ത്തകളില്‍ വന്നത് 2002ലാണ്. പശ്ചിമരാജ്‌കോട്ടില്‍ നിന്ന് ഏഴുവട്ടം തുടര്‍ച്ചയായി എംഎല്‍എ ആയ വാജുഭായി രാജിവച്ചു. നരേന്ദ്രമോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ വഴിയൊരുക്കാനായിരുന്നു രാജി. നിയമസഭാ ചട്ടങ്ങളെക്കുറിച്ചും വാജുഭായിയെ ആരും പഠിപ്പിക്കേണ്ടതില്ല. ഗുജറാത്ത് നിയമസഭാ സ്പീക്കറും ഒന്‍പതു വര്‍ഷം നരേന്ദ്രമോദി സര്‍ക്കാരില്‍ ധനമന്ത്രിയുമായിരുന്നു വാജുഭായി. രാഷ്ട്രീയ പശ്ചാത്തലം തെറ്റല്ലെന്നും അതുപക്ഷേ ഭരണഘടനാപരമായ തീരുമാനങ്ങളില്‍ പ്രതിഫലിക്കാന്‍ പാടില്ലെന്നും മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ പറഞ്ഞു.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിലും ബിജെപി ഉറ്റുനോക്കുന്നത് ഗവർണറുടെ നീക്കം തന്നെയാണ്. ഭൂരിപക്ഷം തെളിയിക്കാൻ ആദ്യ അവസരം യെദ്യൂരപ്പയ്ക്ക് നൽകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ഭൂരിപക്ഷം അവകാശപ്പെടുന്ന കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ അവഗണിച്ച് ഗവർണർക്ക് എത്രത്തോളം മുന്നോട്ടുപാകാനാകുമെന്നാണ് അറിയേണ്ടത്.
First published: May 15, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍