ഹിജാബ് വിവാദത്തില്‍ (Hijab Row ) വിധി പ്രസ്താവിച്ച കര്‍ണാടക ഹൈക്കോടതി (karnataka HC) ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി ഉയര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജഡ്ജിമാര്‍ക്ക് 'വൈ' കാറ്റഗറി സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രി ബെസവരാജ് ബൊമ്മെ. വിധി പ്രസ്താവിച്ച മൂന്ന് ജഡ്ജിമാര്‍ക്കും വൈ കാറ്റഗറി സുരക്ഷ നല്‍കും. വധഭീഷണി മുഴക്കിയവര്‍ക്കെതിരെ വിധാന്‍സൗധ പോലീസ് സ്റ്റേഷനില്‍ ഫയല്‍ചെയ്ത കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Also Read- ആത്മനിര്‍ഭര്‍ ഭാരതിലൂടെ പ്രതിരോധ സാങ്കേതിക മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സ്റ്റാര്‍ട്ട് അപ്പുകള്‍
ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം ഖാസി എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ന്യായാധിപര്‍ക്കെതിരെ വധഭീഷണി മുഴക്കിയവര്‍ക്കെതികരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു. ഒരു വിഭാഗത്തിന്റെ താത്പര്യത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നത് മതേതരത്വത്തിന് ചേര്‍ന്നതല്ല. അത് വര്‍ഗീയതയാണ്. അതിനെതിരെ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.
Also Read- ഹിജാബ് വിവാദം: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ Thowheed Jamath പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ അടുത്തിടെ മധുരൈയിലെ കോരിപാളയത്ത് തൗഹീദ് ജമാത്ത് (Thowheed Jamath) നടത്തിയ പ്രതിഷേധ യോഗത്തിലാണ് ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയത്.
'ജാര്‍ഖണ്ഡില്‍ അടുത്തിടെ ഒരു ജഡ്ജി റോഡിലൂടെ നടക്കവെ അദ്ദേഹത്തെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ സംഭവം പൊതുയോഗത്തില്‍ പ്രസംഗിച്ചയാള്‍ പരാമര്‍ശിച്ചു. തുടര്‍ന്നാണ് അയാള്‍ ചീഫ് ജസ്റ്റിസിനെതിരെ വധഭീഷണി മുഴക്കിയത്. ചീഫ് ജസ്റ്റിസ് ഏതു സ്ഥലത്താണ് നടക്കാന്‍ പോകുന്നത് എന്നകാര്യം ജനങ്ങള്‍ക്ക് അറിയാം എന്നായിരുന്നു യോഗത്തില്‍ പ്രസംഗിച്ചയാളുടെ പരാമര്‍ശം' - പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Also Read- അച്ഛനുമായി ഒരു ബന്ധവുമില്ലെന്ന് മകൾ; എങ്കിൽ വിദ്യാഭ്യാസ, വിവാഹ ചെലവുകൾക്കും അവകാശമില്ലെന്ന് സുപ്രീം കോടതി
ചീഫ് ജസ്റ്റിസിനെതിരായ ഭീഷണി സന്ദേശം തനിക്ക് വാട്സാപ്പിലൂടെ ലഭിച്ചുവെന്ന് അഭിഭാഷകനായ എസ് ഉമാപതിയാണ് വെളിപ്പെടുത്തിയത്. വീഡിയോ സന്ദേശം കണ്ട് താന്‍ ഞെട്ടിയെന്നും അതുകൊണ്ടാണ് ഉടന്‍തന്നെ ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടില്‍ നടന്ന പൊതുപരിപാടിയുടെ വീഡിയോ ആണ് ലഭിച്ചതെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയില്‍ അഭിഭാഷകന് വ്യക്തമാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സംഭവം വിവാദമായതോടെ ഭീഷണി 3 തൗഹീദ് ജമാത്ത് പ്രവര്‍ത്തകര്‍ ഒളിവില്‍ പോയി. ഇവരെ പിടികൂടാനുള്ള നീക്കങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.തൗഹീദ് ജമാത്ത് നേതാക്കളായ കോയമ്പത്തൂര്‍ റമാനത്തുള്ള, അസന്‍ ബാദ്ഷാ,ഹബീബുള്ള എന്നിവര്‍ക്കെതിരെ ഐപിസി 153(a),505(1)(c),505(2),506(1) r/w 109 IPC പ്രകാരം മധുരൈ പോലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.