'ആരുടെ മകൾക്കെതിരെ ആക്രമണം ഉണ്ടായാലും അത് സ്വന്തം മകൾക്കെന്ന പോലെ': ബലാത്സംഗത്തിന് വധശിക്ഷ നൽകാൻ കർണാടക ഹൈക്കോടതി
'ആരുടെ മകൾക്കെതിരെ ആക്രമണം ഉണ്ടായാലും അത് സ്വന്തം മകൾക്കെന്ന പോലെ': ബലാത്സംഗത്തിന് വധശിക്ഷ നൽകാൻ കർണാടക ഹൈക്കോടതി
നിയമസഭയ്ക്കും കേന്ദ്ര സർക്കാരിനും ഇതു സംബന്ധിച്ച് ശുപാർശ നൽകി
karnataka HC
Last Updated :
Share this:
ഐപിസി 376 അല്ലെങ്കിൽ കൂട്ടബലാത്സംഗം പോലെയുള്ള കുറ്റങ്ങൾക്കുള്ള ശിക്ഷകൾ ഭേദഗതി ചെയ്യണമെന്നും നിലവിലുള്ള ജീവപര്യന്തം തടവും പിഴയും കൂടാതെ വധശിക്ഷയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കർണാടക ഹൈക്കോടതി. നിയമസഭയ്ക്കും കേന്ദ്ര സർക്കാരിനും ഇതു സംബന്ധിച്ച് ശുപാർശ നൽകി.
നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയെ 2012 ൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ചുകൊണ്ടാണ് ബി വീരപ്പയുടെയും കെ നടരാജന്റെയും ഡിവിഷൻ ബെഞ്ച് ഈ ശുപാർശകൾ നൽകിയത്.
സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടായിട്ടും ഇന്ത്യയിലെ സ്ത്രീകൾ ഇപ്പോഴും അപകടത്തിലാണെന്ന് ബെഞ്ച് ദുഖം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധി പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ബെഞ്ച് വിധി പ്രസ്താവിച്ചത്.
"ഒരു സ്ത്രീക്ക് രാത്രിയിൽ റോഡുകളിൽ സ്വതന്ത്രമായി നടക്കാൻ കഴിയുന്ന ദിവസം, ഇന്ത്യ സ്വാതന്ത്ര്യം നേടി എന്ന് അന്നേ നമുക്ക് പറയാൻ കഴിയു". ഒരു സമൂഹമെന്ന നിലയിൽ ചൂണ്ടിക്കാണിക്കുമ്പോൾ മഹാത്മാ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ഇന്നും നമ്മൾ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.