• HOME
  • »
  • NEWS
  • »
  • india
  • »
  • Compensation | വിവാഹിതരായ പെണ്‍മക്കള്‍ക്കും മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹത: കര്‍ണാടക ഹൈക്കോടതി

Compensation | വിവാഹിതരായ പെണ്‍മക്കള്‍ക്കും മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹത: കര്‍ണാടക ഹൈക്കോടതി

"വിവാഹിതരായ ആണ്‍മക്കളെന്നോ പെണ്‍മക്കളെന്നോ ഉള്ള വേര്‍തിരിവ് കാണിക്കാന്‍ കോടതിക്കാവില്ല."

(Photo: PTI File)

(Photo: PTI File)

  • Last Updated :
  • Share this:
    മാതാപിതാക്കള്‍ ( parents) അപകടത്തില്‍ മരിച്ചാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്കും (married daughters ) ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് (insurance compensation) അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി (Karnataka High Court). വിവാഹിതരായ ആണ്‍മക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുകയ്ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.

    വിവാഹിതരായ ആണ്‍മക്കളെന്നോ പെണ്‍മക്കളെന്നോ ഉള്ള വേര്‍തിരിവ് കാണിക്കാന്‍ കോടതിക്കാവില്ല. വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

    2012 ഏപ്രില്‍ 12ന് ഹുബ്ബള്ളിയിലെ യമനൂരിന് സമീപം അപകടത്തില്‍ മരിച്ച രേണുകയുടെ (57) വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ്‌ ജസ്റ്റിസ് എച്ച് പി സന്ദേശിന്റെ നിരീക്ഷണം.
    Also Read- RJD–JDU സഖ്യത്തിന് പിന്നിൽ PFI പോലുള്ള രാജ്യവിരുദ്ധ ശക്തികൾ; ആരോപണവുമായി BJP

    രേണുകയുടെ ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതേതുടര്‍ന്ന്‌ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഇവര്‍ക്ക്‌ ആറ് ശതമാനം വാര്‍ഷിക പലിശ സഹിതം 5,91,600 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.
    Also Read- സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പാർട്ടികളുടെ അം​ഗീകാരം റദ്ദാക്കാനാകില്ല; വ്യക്തമാക്കി സുപ്രീം കോടതി

    എന്നാല്‍ കമ്പനി ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരം അവകാശപ്പെടാന്‍ കഴിയില്ലെന്നും അവര്‍ ആശ്രിതരല്ലെന്നും ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയില്‍ വാദിച്ചു. മാത്രമല്ല, 'ലോസ് ഓഫ് എസ്റ്റേറ്റ്' എന്നതിന് കീഴില്‍ മാത്രമേ നഷ്ടപരിഹാരം നല്‍കാവൂ എന്നും ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ പറഞ്ഞു.

    അതേസമയം, 'ആശ്രിതത്വം' എന്നാല്‍ സാമ്പത്തിക ആശ്രിതത്വം മാത്രമല്ല ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ഇതില്‍ സേവന ആശ്രിതത്വം, ശാരീരിക ആശ്രിതത്വം, വൈകാരിക ആശ്രിതത്വം, മാനസിക ആശ്രിതത്വം എന്നിവ ഉള്‍പ്പെടുന്നുണ്ട്. ഇത് പണവുമായി ഒരിക്കലും തുലനം ചെയ്യാന്‍ കഴിയില്ലെന്ന്‌ വ്യക്തമാക്കിയ കോടതി കമ്പനിയുടെ അപ്പീല്‍ തള്ളുകയായിരുന്നു.
    Published by:Naseeba TC
    First published: