നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • തരിശുനിലങ്ങളിൽ മരം നടുന്നത് തെറ്റല്ല; ജഗ്ഗി വാസുദേവിന്റെ കാവേരി പദ്ധതിക്കെതിരായ ഹർജി തള്ളി

    തരിശുനിലങ്ങളിൽ മരം നടുന്നത് തെറ്റല്ല; ജഗ്ഗി വാസുദേവിന്റെ കാവേരി പദ്ധതിക്കെതിരായ ഹർജി തള്ളി

    വനവൽക്കരണം ഇന്നത്തെ കാലത്ത് വളരെ അനിവാര്യമാണെന്നും "കാവേരി കോളിംഗ്" പോലുള്ള പദ്ധതികൾക്കെതിരെ രംഗത്തെത്തുന്നതിന് പകരം അത്തരം പദ്ധതികളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി

    • Share this:
      കാവേരി നദീതീരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന "കാവേരി കോളിംഗ് പ്രോജക്ടിനായി"പൊതു ഫണ്ട് ശേഖരിക്കുന്നതിൽ നിന്ന് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഔട്ട്‌റീച്ച് ഫൗണ്ടേഷനെ തടയണമെന്ന ഹർജി കർണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. വനവൽക്കരണം ഇന്നത്തെ കാലത്ത് വളരെ അനിവാര്യമാണെന്നും "കാവേരി കോളിംഗ്" പോലുള്ള പദ്ധതികൾക്കെതിരെ രംഗത്തെത്തുന്നതിന് പകരം അത്തരം പദ്ധതികളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

      അഭിഭാഷകനായ എ.വി അമർനാഥൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്. കാവേരി കോളിംഗ് പദ്ധതിക്കായി പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കരുതെന്ന് ഇഷ ഔട്ട്‌റീച്ച് ഫൗണ്ടേഷന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹം ഹർജി നൽകിയത്.

      ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗഡം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി നിസ്സാരമാണെന്ന് വ്യക്തമാക്കി തള്ളിയത്. തരിശുഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് കുറ്റകരമല്ല. ഇഷ ഔട്ട്‌റീച്ച് സർക്കാർ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നില്ല. സർക്കാർ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന നിലപാടെടുത്താൽ അത് പരിസ്ഥിതിയ്ക്ക് നാശമുണ്ടാക്കുകയും സർക്കാർ ഭൂമിയിൽ യാതൊരു ലക്ഷ്യങ്ങളുമില്ലാതെ എൻജിഒകൾ നട്ടുവളർത്തുന്ന തോട്ടങ്ങൾ നിശ്ചലമാവുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു.

      വനത്തിന്റെ ആവശ്യകതയെക്കുറിച്ചും വനവിസ്തൃതി നഷ്ടപ്പെട്ടതുമൂലമുണ്ടായ ദുരന്തങ്ങൾ കൈകാര്യം ചെയ്ത സുപ്രീം കോടതി ഉത്തരവിനെയും കോടതി പരാമർശിച്ചു "അതിനാൽ മനുഷ്യരാശിയെയും ഭൂമിയെയും സംരക്ഷിക്കാൻ ലഭ്യമായ ഒരേയൊരു പ്രതിവിധി വനവൽക്കരണമാണ്. അതിനാൽ പ്രതിഭാഗത്തിന്റെ ശ്രമങ്ങൾക്ക് തീർച്ചയായും അഭിനന്ദനം ആവശ്യമാണെന്നും" കോടതി നിരീക്ഷിച്ചു.

      'വനവൽക്കരണത്തിന്റെ കാര്യത്തിൽ ഇഷ ഔട്ട്‌റീച്ച് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച കോടതി ഹർജി തള്ളിക്കളയുന്നതായും ഇത്തരമൊരു ഹർജി ഫയൽ ചെയ്തതിന് ഹർജിക്കാരന് ഫീസ് ചുമത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

      സെപ്റ്റംബർ 2നാണ് ഹൈക്കോടതി ഹർജിയിൽ വിധി പ്രസ്താവിച്ചത്. പ്രതിഭാഗമായ ഇഷ ഔട്ട്‌റീച്ചിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഉദയ് ഹൊല്ലയായിരുന്നു. 'മരങ്ങൾ നട്ടുപിടിപ്പിക്കുമ്പോഴും ഇന്ത്യയിൽ വനവിസ്തൃതി 40 ശതമാനത്തോളം കുറയുകയാണ്. അതിനാൽ ഏത് വനവത്ക്കരണ പദ്ധതികളെയും സ്വാഗതം ചെയ്യണമെന്ന്' അഭിഭാഷകൻ വ്യക്തമാക്കി.

      ഇഷ ഔട്ട്റീച്ച് കർണാടകയിൽ മാത്രമല്ല, തമിഴ്നാട്ടിലും പ്ലാന്റേഷൻ ഡ്രൈവ് നടത്തുന്നുണ്ട്. ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കാവേരി കോളിംഗ് പദ്ധതി കർണാടക സംസ്ഥാനത്തിന്റെ പദ്ധതി അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരും പോലും പദ്ധതി സർക്കാരിന്റേതല്ലെന്നും സർക്കാർ ഭൂമി ഉപയോഗിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫൗണ്ടേഷൻ പ്ലാന്റേഷൻ ഡ്രൈവ് നടത്താൻ സർക്കാരിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്.

      കൂടാതെ, ഹർജിയിൽ ഉന്നയിച്ച മറ്റൊരു കാര്യം തോട്ടം നടത്താനും കർഷകരെ അണിനിരത്താനും ട്രസ്റ്റ് പണം ശേഖരിക്കുന്നുണ്ട് എന്നതാണ്. അത് ഒരു തെറ്റായി കണക്കാക്കാനാകില്ല. കാരണം ഇഷ ഔട്ട്റീച്ച് ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റാണെന്നും അഭിഭാഷകൻ വാദിച്ചു.
      Published by:Karthika M
      First published:
      )}