നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇരുപത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പ്രതിയുടെ വധശിക്ഷ ശരിവെച്ച് കർണാടക ഹൈക്കോടതി

  ഇരുപത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പ്രതിയുടെ വധശിക്ഷ ശരിവെച്ച് കർണാടക ഹൈക്കോടതി

  വീട്ടിൽ ഒറ്റയ്ക്കായ സ്ത്രീകളെ ലക്ഷ്യമിട്ട് രാത്രിയിൽ അയാൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു പതിവ്. എന്നിട്ട് ഇരകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും അവസാനം കൊലപ്പെടുത്തുകയും ചെയ്യും. അയാൾ ഒരു മനോരോഗിയാണെന്നും സ്ത്രീകളെ കൊല്ലുന്നത് ആസ്വദിക്കാറുണ്ടെന്നും പൊലീസ് പറയുന്നു...

  Umesh_reddy

  Umesh_reddy

  • Share this:
   ശരത് ശർമ്മ കലഗരു

   ബെംഗളൂരു: ഇരുപത് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉമേഷ് റെഡ്ഡിയുടെ വധശിക്ഷ ശരിവെച്ച് കർണാടക ഹൈക്കോടതി. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് റെഡ്ഡി ഹൈക്കോടതിയിലും രാഷ്ട്രപതിക്കും അപ്പീൽ നൽകിയിരുന്നു. എന്നാൽ രാഷ്ട്രപതി, രാമനാഥ് കോവിന്ദ് നേരത്തെ തന്നെ ദയാഹർജി തള്ളിയിരുന്നു. ഇപ്പോൾ, കർണാടക ഹൈക്കോടതിയും സെഷൻസ് കോടതിയുടെ വിധി ശരിവക്കുകയായിരുന്നു.

   ലൈംഗിക ഭ്രാന്തൻ റെഡ്ഡിയുടെ കൊടും ക്രൂരതകൾ

   ഉമേഷ് റെഡ്ഡി രാജ്യത്തുടനീളം 20 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അതിൽ ഭൂരിഭാഗവും കർണാടകയിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, കശ്മീർ എന്നിവിടങ്ങളിലും ഉമേഷ് റെഡ്ഡി സ്ത്രീകളെ പീഡിപ്പിച്ചു കൊന്നു. 1997 ൽ ഒരു ബലാത്സംഗ കൊലപാതകക്കേസിലാണ് ഉമേഷ് റെഡ്ഡി ആദ്യമായി അറസ്റ്റിലാകുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ ബല്ലാരി ഹിന്ദലാഗ ജയിലിൽ നിന്ന് അയാൾ രക്ഷപ്പെട്ടു. 1998 -ൽ ചിത്രദുർഗയിൽ മറ്റൊരു വിധവയുടെ ബലാത്സംഗവും കൊലപാതകവും നടക്കുന്നതുവരെ അയാൾ ഒളിവിലായിരുന്നു. ഈ സംഭവത്തിൽ പോലീസ് ഉമേഷിനെ അറസ്റ്റ് ചെയ്തു, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കോടതിയിൽ കൊണ്ടുപോകുമ്പോൾ അയാൾ വീണ്ടും പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.

   കുറ്റകൃത്യങ്ങളിൽ വിദഗ്ധനായിരുന്ന ഉമേഷ് റെഡ്ഡി ജയിൽ ചാട്ടത്തിലും വിദഗ്ദ്ധനായിരുന്നു. മൊത്തത്തിൽ, ഇയാൾ മൂന്ന് തവണ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. ബല്ലാരി ഹിന്ദലാഗ ജയിൽ കർണാടക സംസ്ഥാനത്തിലെ ഏറ്റവും വലുതും രാജ്യത്തെ ഏറ്റവും സുരക്ഷിതവുമായ ജയിലുകളിൽ ഒന്നാണ്. മിക്കവാറും എല്ലാ കുപ്രസിദ്ധ കുറ്റവാളികളെയും പാർപ്പിക്കാറുള്ളത് ഹിന്ദലാഗ ജയിലിലാണ്. ഉമേഷ് റെഡ്ഡി ഒഴികെ മറ്റൊരു തടവുകാരും ഉയർന്ന സുരക്ഷയുള്ള ഹിന്ദലാഗ ജയിലിൽ നിന്ന് രക്ഷപ്പെട്ട ചരിത്രമില്ല.
   1998 -ൽ പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട ശേഷം 2002 -ൽ ബെംഗളൂരുവിലെത്തി. പോലീസ് അതിനിടെ ഇയാൾക്കായി ലുക്കൌട്ട് നോട്ടീസും റെഡ് അലർട്ടും പുറപ്പെടുവിച്ചു. ബെംഗളൂരുവിലെ യശ്വന്ത്പുരയിലെ ഒരു സലൂണിലാണ് റെഡ്ഡിയെ കണ്ടത്. സലൂണിന്റെ ഉടമ ഇയാളെ ഉമേഷ് റെഡ്ഡിയാണെന്ന് സംശയിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട്, പീനിയ പോലീസ് സലൂണിലെത്തി ഇയാളെ പിടികൂടി.

   Also See- ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതരായ യുവതികൾ ഒളിച്ചോടി; മക്കളെ ഉപേക്ഷിച്ചു പോയതിന് കേസ്

   ഇപ്പോഴത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എസ് കെ ഉമേഷ്, അന്ന് പീനിയ പോലീസ് ഇൻസ്പെക്ടർ ആയിരുന്നു. ഉമേഷ് റെഡ്ഡിയുടെ വധശിക്ഷ ശരിവെച്ച വിവരം അറിഞ്ഞ് എസ്.കെ ഉമേഷ് ന്യൂസ്18നോട് സംസാരിച്ചു. ഒടുവിൽ നീതി ലഭ്യമായെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമേഷ് റെഡ്ഡി ഒരു ലൈംഗിക ഉന്മാദിയും മനോരോഗിയുമാണ്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഞാൻ. എല്ലാ തെളിവുകളും ശേഖരിച്ച് കോടതിയിൽ ഹാജരാക്കാൻ ഞാനും ഞങ്ങളുടെ സംഘവും മുന്നോട്ടുപോയി. പല കേസുകളിലും, തെളിവുകളുടെയും സാക്ഷികളുടെയും അഭാവം കാരണം കുറ്റവാളികൾ ജുഡീഷ്യറിയിൽ നിന്ന് രക്ഷപ്പെടുന്നു. ഇപ്പോൾ ഞാൻ ശരിക്കും സന്തോഷവാനാണ്. സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും പ്രതി ദയാഹർജിക്കായി നിരന്തരം അപേക്ഷകൾ നൽകുകയായിരുന്നു. എന്നാൽ രാഷ്ട്രപതി ദയാഹർജി തള്ളുകയും ഇപ്പോൾ ഹൈക്കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തു. ഉമേഷ് റെഡ്ഡിയെപ്പോലുള്ള മനോരോഗികൾ സമൂഹത്തിന് വിഷമാണ്, അവർ അത്തരം നിരവധി മാനസിക കുറ്റവാളികളെ പ്രചോദിപ്പിക്കുന്നു. അയാളുടെ ജീവിതവും കോടതി വിധിയും മറ്റ് കുറ്റവാളികൾക്ക് ഒരു പാഠമാകണം, ”എസ് കെ ഉമേഷ് പറഞ്ഞു.

   പോലീസ് ചോദ്യം ചെയ്യലിൽ ഉമേഷ് റെഡ്ഡി 18 ബലാത്സംഗ, കൊലപാതക കേസുകൾ സമ്മതിച്ചു, അതിൽ 11 കേസുകൾ കോടതിക്ക് മുന്നിൽ തെളിയിക്കാൻ പോലീസിന് കഴിഞ്ഞു. 20 ലധികം ബലാത്സംഗം, കൊലപാതകം, കവർച്ചാ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

   കുറ്റകൃത്യങ്ങളുടെ പട്ടിക

   രാജ്യമെമ്പാടും സഞ്ചരിക്കുന്ന രീതിയാണ് ഉമേഷ് റെഡ്ഡിയുടേത്. ഒരു വർഷത്തിലേറെയായി അയാൾ ഒരേ സ്ഥലത്ത് താമസിച്ചിട്ടില്ല. വീട്ടിൽ ഒറ്റയ്ക്കായ സ്ത്രീകളെ ലക്ഷ്യമിട്ട് രാത്രിയിൽ അയാൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു പതിവ്. എന്നിട്ട് ഇരകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും അവസാനം കൊലപ്പെടുത്തുകയും ചെയ്യും. അയാൾ ഒരു മനോരോഗിയാണെന്നും സ്ത്രീകളെ കൊല്ലുന്നത് ആസ്വദിക്കാറുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായ ഒരു പോലീസുകാരൻ പറയുന്നു.

   1996 നവംബറിൽ KEB കോളനി ചിത്രദുർഗയിൽ വച്ച് ഉമേഷ് റെഡ്ഡി ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, അതേ വർഷം ആദ്യം ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. 1997 ജൂലൈയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 24 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുകയും ചെയ്തു. വീണ്ടും പ്രതിയെ അറസ്റ്റ് ചെയ്ത് ബല്ലാരി ജയിലിലേക്ക് അയച്ചു, 1997 മാർച്ചിൽ പ്രതി ജയിലിൽ നിന്ന് രക്ഷപ്പെട്ടു. 1998 ൽ വീണ്ടും അറസ്റ്റു ചെയ്യപ്പെടുകയും രക്ഷപ്പെടുകയും ചെയ്തു. ഹുബ്ലി, ദാവണഗെരെ, പൂനെ എന്നിവിടങ്ങളിൽ മൂന്ന് പെൺകുട്ടികളെ ഉമേഷ് റെഡ്ഡി ബലാത്സംഗം ചെയ്തു. കശ്മീരിൽ സിആർപിഎഫ് കമാൻഡന്റിന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൊത്തത്തിൽ, ഇയാൾക്കെതിരെ 21 ക്രിമിനൽ കേസുകളുണ്ട്, അതിൽ 11 എണ്ണം കോടതിയിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. 2002 ൽ ബെംഗളൂരു നോർത്ത് ഡിവിഷനിലെ പീന്യ പോലീസ് പരിധിയിൽ ഒരു ബലാത്സംഗ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. അതിന് പിന്നാലെയാണ് ഉമേഷ് റെഡ്ഡിയെ ഒരു സലൂണിൽ വെച്ച് അറസ്റ്റ് ചെയ്തത്.
   Published by:Anuraj GR
   First published:
   )}