• HOME
 • »
 • NEWS
 • »
 • india
 • »
 • ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥ പങ്കുവെച്ചു; ചിത്രങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തത് എന്നും വാദം

ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥ പങ്കുവെച്ചു; ചിത്രങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തത് എന്നും വാദം

''എന്നെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് രൂപ സോഷ്യൽ മീഡിയയിൽ നിന്ന് എന്റെ ഫോട്ടോകൾ ശേഖരിച്ചത്. ഞാൻ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ വരെ അക്കൂട്ടത്തിലുണ്ട്.

 • Share this:

  കർണാടകയിൽ വനിത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പരസ്യപ്പോര് രൂക്ഷം. ഐപിഎസ് ഓഫീസർ ഡി രൂപ, ഐഎഎസ് ഓഫീസർ രോഹിണി സിന്ധുരിയുടെ ചില സ്വകാര്യ ചിത്രങ്ങൾ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. മൂന്ന് പുരുഷ ഐഎഎസ് ഉദ്യോഗസ്ഥർക്ക് രോഹിണി ഈ ചിത്രങ്ങൾ അയച്ചതായും രൂപ ആരോപിച്ചു.

  എന്നാൽ ഇതിനെതിരെ പ്രതികരിച്ച് രോഹിണി സിന്ധുരി നേരിട്ട് രം​ഗത്തെത്തി. രൂപ തനിക്കെതിരെ തെറ്റായതും വ്യക്തിപരവുമായ അധിക്ഷേപ പ്രചാരണം നടത്തുകയാണെന്ന് രോഹിണി ഔദ്യോ​ഗിക മാധ്യമ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം രൂപക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

  ”എന്നെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് രൂപ സോഷ്യൽ മീഡിയയിൽ നിന്ന് എന്റെ ഫോട്ടോകൾ ശേഖരിച്ചത്. ഞാൻ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ വരെ അക്കൂട്ടത്തിലുണ്ട്. ഞാൻ ഈ ചിത്രങ്ങൾ ചില ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തുവെന്നാണ് അവരുടെ ആരോപണം. അവരുടെ പേരുകൾ വെളിപ്പെടുത്താൻ ഞാൻ രൂപയോട് ആവശ്യപ്പെടുന്നു”, രോഹിണി സിന്ധുരി പറഞ്ഞു.

  Also read-കുട്ടികളുടെ ഉച്ചഭക്ഷണത്തിലെ ചിക്കൻ കാലും നല്ല കഷണങ്ങളും അധ്യാപകർ ‘മോഷ്ടിക്കുന്നു’; രക്ഷിതാക്കളുടെ പരാതി

  രോഹിണി സിന്ധുരിയുടെ ഏഴ് ചിത്രങ്ങൾ ഞായറാഴ്ച രൂപ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ചില പുരുഷ ഐഎഎസ് ഓഫീസർമാർക്ക് ഈ ചിത്രങ്ങൾ രോഹിണി അയച്ചു എന്നും രൂപ ആരോപിച്ചിരുന്നു. ഒരു വനിതാ ഐഎഎസ് ഓഫീസർ അത്തരത്തിലുള്ള ചിത്രങ്ങൾ അയയ്‌ക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നതെന്നും ഇത് സിന്ധുരിയുടെ സ്വകാര്യ വിഷയമല്ല എന്നും രൂപ പോസ്റ്റിൽ കുറിച്ചിരുന്നു. സർവീസ് പെരുമാറ്റ ചട്ടങ്ങൾ അനുസരിച്ച്, അത്തരം ചിത്രങ്ങൾ പങ്കിടുന്നതും അത്തരം സംഭാഷണങ്ങൾ നടത്തുന്നതും കുറ്റകരമാണെന്നും രൂപ ചൂണ്ടിക്കാട്ടിയിരുന്നു.

  സിന്ധുരിയോട് യാതൊരു അനുഭാവവും കാണിക്കരുത് എന്നും അവർക്കെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നും രൂപ അധികൃതരോട് അഭ്യർത്ഥിച്ചു. താൻ അവ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ട് രൂപ പറഞ്ഞു.

  രോഹിണി സിന്ധുരി ജില്ലാ തലപ്പത്തിരുന്ന കാലത്ത്, മൈസൂരു ഡിസി വസതിയിൽ നീന്തൽക്കുളം നിർമിച്ചതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം ആരംഭിക്കുന്നതിലെ കാലതാമസവും രൂപ ചൂണ്ടിക്കാട്ടി. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ രവിശങ്കർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും വകുപ്പുതല അന്വേഷണം ഉണ്ടായിട്ടില്ലെന്നും രൂപ ചൂണ്ടിക്കാട്ടി. ആരാണ് രോഹിണിയെ പിന്തുണയ്ക്കുന്നത് എന്നും രൂപ ചോദിച്ചു.

  Also read-മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിൽ തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരമായ പരിക്ക്

  റിയൽ എസ്റ്റേറ്റ് ബിസിനസിൽ കുടുംബാംഗങ്ങളെ സഹായിക്കാൻ സ്ഥലങ്ങളുടെ സർവേയിൽ ഇടപെട്ടെന്നും, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾകളുമായി ബന്ധപ്പെട്ട് രോഹിണി തന്റെ അധികാരം ദുരുപയോഗം ചെയ്‌തെന്നും രൂപ ആരോപിച്ചു. രോഹിണിക്കെതിരെ പ്രധാനമായും 19 ആരോപണങ്ങളാണ് രൂപ ഉന്നയിച്ചത്. ഐഎഎസ് ഓഫീസർ ഡി കെ രവിയുടെ ആത്മഹത്യയിൽ രോഹിണി സിന്ധൂരിയുടെ പങ്ക് അന്വേഷിക്കണമെന്നും രൂപ ആവശ്യപ്പെട്ടു.

  ഇത് വ്യക്തിപരമായ പ്രശ്നമാണ് എന്നാണ് വിഷയത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പ്രതികരിച്ചത്.

  Published by:Sarika KP
  First published: