• HOME
  • »
  • NEWS
  • »
  • india
  • »
  • Tipu Sultan | 'മൈസൂര്‍ കടുവ' വിശേഷണം പാഠ പുസ്തകങ്ങളില്‍ നീക്കും; കര്‍ണാടകയില്‍ പ്രതിപക്ഷ പ്രതിഷേധം

Tipu Sultan | 'മൈസൂര്‍ കടുവ' വിശേഷണം പാഠ പുസ്തകങ്ങളില്‍ നീക്കും; കര്‍ണാടകയില്‍ പ്രതിപക്ഷ പ്രതിഷേധം

ടിപ്പുവിന്റെ ചരിത്രം വിശദീകരിക്കുന്ന ചെറിയൊരു ഭാഗം മാത്രം നിലനിർത്താനാണ് സർക്കാർ നീക്കം

  • Share this:
    കര്‍ണാടകയിലെ സാമൂഹിക പാഠ പുസ്തകത്തില്‍ നിന്ന് 'മൈസൂര്‍ കടുവ' ടിപ്പു സുല്‍ത്താനെ വാഴ്ത്തുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. പാഠ പുസ്തകം പരിഷ്കരിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചതോടെ സര്‍ക്കാരിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായി. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ കാവിവല്‍ക്കരിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. ടിപ്പുവിന്റെ ചരിത്രം വിശദീകരിക്കുന്ന ചെറിയൊരു ഭാഗം മാത്രം നിലനിർത്താനാണ് സർക്കാർ നീക്കം.

    എന്നാൽ  ടിപ്പു സുൽത്താനെ സാമൂഹിക പാഠപുസ്തകങ്ങളിൽ നിന്ന് നീക്കാൻ ബിജെപി സർക്കാരിന് പദ്ധതിയില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് വിശദീകരിച്ചു. ‘മൈസൂർ കടുവ’ എന്ന വിശേഷണത്തിനു എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.

    ആരുടെയെങ്കിലും ഭാവനകളല്ല യഥാർഥ ചരിത്രമാണ് കുട്ടികൾ പഠിക്കേണ്ടതെന്ന ബോധ്യമുള്ളതിനാലാണ് ടിപ്പുവിനെ മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും  ബി.സി.നാഗേഷ് പറഞ്ഞു. ചരിത്രപരമായ തെളിവുകൾ ഉള്ള സംഭവങ്ങളോ മറ്റുകാര്യങ്ങളോ ഒഴിവാക്കില്ലെന്നാണു കർണാടക വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. 600 വർഷം രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രവിശ്യകൾ ഭരിച്ച അഹം രാജവംശം, കശ്മീർ ചരിത്രം തുടങ്ങിയവ സിലബസിൽ ഉൾപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
    Published by:Arun krishna
    First published: