നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Karnataka LIVE: കർണാടകയിൽ രണ്ട് വിമത എംഎൽഎമാർ രാജിവെച്ചു; സ്പീക്കർക്ക് രാജിക്കത്ത് കൈമാറി

  സർക്കാരിനെ നിലനിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസും ജനതാദളും തുടരുമ്പോൾ പുതിയ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി

 • News18
 • | July 10, 2019, 16:52 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  12:33 (IST)

  കർണാടക സ്പീക്കർ കെ ആർ  രമേഷ് കുമാർ രാജിവെച്ചു.

  12:27 (IST)

  സുതാര്യമായ ഭരണത്തിലൂടെ വിശ്വാസം മുറുകെ പിടിക്കുമെന്ന് യെദിയുരപ്പ.

  11:50 (IST)

  വിശ്വാസം നേടി യെദിയൂരപ്പ: കർണാടകയിൽ വിശ്വാസ വോട്ട് നേടി ബി എസ് യെദിയുരപ്പ

  11:32 (IST)

  പ്രതിപക്ഷം സഹകരിക്കണമെന്ന് യെദിയുരപ്പ

  11:32 (IST)

  യെദിയൂരപ്പ സഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു

  11:27 (IST)

  മറക്കുന്നതിലും പൊറുക്കുന്നതിലും വിശ്വസിക്കുന്നുവെന്ന് യെദിയുരപ്പ.


  11:17 (IST)

  കർണാടകയിൽ നിയമസഭ നടപടികൾ ആരംഭിച്ചു


  11:14 (IST)

  അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് മൂന്ന് എംഎൽഎമാർ കൂടി സുപ്രീംകോടതിയിലേക്ക്. കോൺഗ്രസ് വിമതരായ രമേഷ് ജരാകിഹോളി, മഹേഷ് കുമാതള്ളി, സ്വതന്ത്ര എംഎൽഎ ആർ ശങ്കർ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.

  20:52 (IST)

  രാജി സ്വീകരിച്ചുകൊണ്ടുള്ള ഗവർണറുടെ കത്ത്


  ബെംഗളൂരു: കർണാടകയിൽ രണ്ട് വിമത കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു. ഡോ. കെ സുധാകറും എം.ടി.ബി നാഗരാജുമാണ് രാജിവെച്ചത്. സ്പീക്കർ രമേഷ് കുമാരിന്‍റെ  ഓഫീസിലെത്തിയാണ് ഇവർ രാജിക്കത്ത് കൈമാറിയത്. നേരത്തെ മുംബൈയിലെ ഹോട്ടലിൽ കഴിയുന്ന വിമത എംഎൽഎമാരെ കാണാനെത്തിയ കർണാടക മന്ത്രി ഡി. കെ ശിവകുമാറിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മടങ്ങിപ്പോകണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ബിജെപി നേതാക്കൾ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ഗവർണറെ കണ്ടു.

  തത്സമയ വിവരങ്ങൾ ചുവടെ...