നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Karnataka Live: എംഎൽഎമാർക്ക് BJP 1000 കോടി വാഗ്ദാനം ചെയ്തെന്ന് ജെഡിഎസ്

    സർക്കാരിനെ നിലനിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസും ജനതാദളും തുടരുമ്പോൾ പുതിയ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി

  • News18
  • | July 09, 2019, 16:48 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    12:33 (IST)

    കർണാടക സ്പീക്കർ കെ ആർ  രമേഷ് കുമാർ രാജിവെച്ചു.

    12:27 (IST)

    സുതാര്യമായ ഭരണത്തിലൂടെ വിശ്വാസം മുറുകെ പിടിക്കുമെന്ന് യെദിയുരപ്പ.

    11:50 (IST)

    വിശ്വാസം നേടി യെദിയൂരപ്പ: കർണാടകയിൽ വിശ്വാസ വോട്ട് നേടി ബി എസ് യെദിയുരപ്പ

    11:32 (IST)

    പ്രതിപക്ഷം സഹകരിക്കണമെന്ന് യെദിയുരപ്പ

    11:32 (IST)

    യെദിയൂരപ്പ സഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു

    11:27 (IST)

    മറക്കുന്നതിലും പൊറുക്കുന്നതിലും വിശ്വസിക്കുന്നുവെന്ന് യെദിയുരപ്പ.


    11:17 (IST)

    കർണാടകയിൽ നിയമസഭ നടപടികൾ ആരംഭിച്ചു


    11:14 (IST)

    അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് മൂന്ന് എംഎൽഎമാർ കൂടി സുപ്രീംകോടതിയിലേക്ക്. കോൺഗ്രസ് വിമതരായ രമേഷ് ജരാകിഹോളി, മഹേഷ് കുമാതള്ളി, സ്വതന്ത്ര എംഎൽഎ ആർ ശങ്കർ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.

    20:52 (IST)

    രാജി സ്വീകരിച്ചുകൊണ്ടുള്ള ഗവർണറുടെ കത്ത്


    സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് റോഷൻ ബായ്ഗ് ഉൾപ്പെടെ 15 എംഎൽഎമാർ രാജിവച്ചതോടെ കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. എച്ച് ഡി കുമാരസ്വാമി സർക്കാരിനെ ഐസിയുവിലേക്ക് തള്ളിവിട്ട വിമത എംഎൽഎമാരെ കൂറുമാറ്റനിരോധനപ്രകാരം അയോഗ്യരാക്കണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറുവർഷത്തേക്ക് വിലക്കേർപ്പെടുത്തണമെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. രാജി സ്വീകരിക്കില്ലെന്നും വിമത എംഎൽഎമാർ തന്റെ മുന്നിൽ ഹാജരാകണമെന്നും സ്പീക്കർ കെ ആർ രമേഷ് കുമാർ നിലപാടെടുത്തതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

    സർക്കാരിനെ നിലനിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസും ജനതാദളും തുടരുമ്പോൾ പുതിയ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം വിമത എം എൽ എമാരെ മുംബൈയിൽ നിന്ന് ഗോവയിലേക്ക് മാറ്റി.

    തത്സമയ വിവരങ്ങൾ ചുവടെ...