അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് മൂന്ന് എംഎൽഎമാർ കൂടി സുപ്രീംകോടതിയിലേക്ക്. കോൺഗ്രസ് വിമതരായ രമേഷ് ജരാകിഹോളി, മഹേഷ് കുമാതള്ളി, സ്വതന്ത്ര എംഎൽഎ ആർ ശങ്കർ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.
Karnataka LIVE: കർണാടക ഭരണ പ്രതിസന്ധിയില്‍ വാദം പൂർത്തിയായി. വിധി നാളെ പ്രഖ്യാപിക്കും. നാളെ രാവിലെ പത്തരയോടെ വിധി പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി.
വിമത എംഎൽഎമാരുടെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചപ്പോൾ വിശദമായ വാദമാണ് നടന്നത്. വിമത എംഎൽഎമാർക്ക് വേണ്ടി മുകുൾ റോത്തഗിയും സ്പീക്കർക്കു വേണ്ടി മനു അഭിഷേക് സിങ്വിയും മുഖ്യമന്ത്രിക്ക് വേണ്ടി രാജീവ് ധവാനും വാദങ്ങൾ ഉന്നയിച്ചു.
വിമത എംഎൽഎമാരുടെ രാജിയില്‍ നാളെ തീരുമാനമെടുക്കാമെന്ന് സ്പീക്കർ. അയോഗ്യതയിലും രാജിയിലും തീരുമാനമെടുക്കാൻ നാളെ വരെ സമയം നൽകണമെന്ന് സ്പീക്കർ കോടതിയിൽ ആവശ്യപ്പെട്ടു.
വിമത എംഎൽഎമാർ ജൂലൈ 6ന് രാജി നൽകിയതു മുതൽ എന്ത് ചെയ്തെന്ന് സ്പീക്കറോട് കോടതി. കോടതിയിൽ ഹർജി നൽകുന്നതുവരെ സ്പീക്കർ ഒന്നും ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിമത എംഎൽഎമാരുടെ രാജിയിൽ തീരുമാനമെടുക്കാത്തതിൽ സ്പീക്കർക്ക് കോടതിയുടെ വിമർശനം
കർണാടകയിൽ സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. വിമത എംഎൽഎമാരുടെ അയോഗ്യതുടെ കാര്യത്തിലും ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. സ്പീക്കർ എങ്ങനെ പ്രവർത്തിക്കണമെന്ന് നിർദേശിക്കാനാവില്ലെന്നും രഞ്ജൻ ഗോഗോയ്.
കർണാടകയിലെ വിമത എംഎൽഎമാരുടെ രാജിയിലെ വാദം സുപ്രീംകോടതിയിൽ ആരംഭിച്ചു. വിമത എംഎൽഎമാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരായത്. അയോഗ്യതയും രാജിയും കൂട്ടിക്കുഴയ്ക്കാനാവില്ലെന്ന് റോത്തഗി വാദിച്ചു. സ്വതന്ത്രമായിട്ടാണ് വിമത എംഎല്‍എമാർ രാജി തീരുമാനം എടുത്തതെന്നും റോത്തഗി കോടതിയെ അറിയിച്ചു.
അതേസമയം, കോൺഗ്രസ് - ജെ ഡി എസ് സർക്കാർ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും. സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ദരാമയ്യ അറിയിച്ചതാണ് ഇക്കാര്യം. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി മുംബെയില്‍ ഹോട്ടലില്‍ കഴിയുന്ന വിമത എം.എല്‍.എമാര്‍. ഈ സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് 14 കോണ്‍ഗ്രസ്-ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ കത്തു നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗയേയോ ഗുലാം നബി ആസാദിനെയും കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും മറ്റു നേതാക്കളെയോ കാണാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേതാക്കളില്‍ നിന്നും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം ഒരുക്കണമെന്നുമാണ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.