അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് മൂന്ന് എംഎൽഎമാർ കൂടി സുപ്രീംകോടതിയിലേക്ക്. കോൺഗ്രസ് വിമതരായ രമേഷ് ജരാകിഹോളി, മഹേഷ് കുമാതള്ളി, സ്വതന്ത്ര എംഎൽഎ ആർ ശങ്കർ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.
Karnataka LIVE: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസ് -ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രധാന വിധി പ്രസ്താവിച്ച് സുപ്രീം കോടതി.
വിമത എം.എൽ.എമാരുടെ രാജി സ്വീകരിക്കണമോ വേണ്ടയോ എന്നതിൽ തീരുമാനം എടുക്കാൻ സ്പീക്കർക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതാണ് കോടതി വിധി. അതേസമയം നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എം.എൽ.എമാരെ നിർബന്ധിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.