• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
LIVE NOW

KARNATAKA LIVE: സുപ്രീംകോടതി നിർദേശപ്രകാരം വിമത എംഎൽഎമാരുടെ രാജി സ്വീകരിച്ച് സ്പീക്കർ; മിന്നൽ വേഗത്തിൽ തീരുമാനമില്ല

രാജി പിന്‍വലിക്കില്ല എന്ന് വിമത എംഎല്‍എമാര്‍ ആവര്‍ത്തിച്ചതും അനുനയത്തിന് ശ്രമിച്ച ഡി കെ ശിവകുമാര്‍ മുംബൈയില്‍ നിന്ന് മടങ്ങിയതും രാഷ്ട്രീയ സ്ഥിതിയുടെ ചിത്രം വ്യക്തമാക്കുന്നു

Malayalam.news18.com | July 12, 2019, 1:09 PM IST
facebook Twitter Linkedin
Last Updated July 12, 2019
auto-refresh

Highlights

ബംഗളൂരുവിലെത്തിയ പത്ത് വിമത എംഎൽഎമാർ സ്പീക്കർക്ക് വീണ്ടും രാജി നൽകി. സുപ്രീംകോടതി നിർദേശ പ്രകാരം സ്പീക്കർ രാജി സ്വീകരിച്ചു. മിന്നൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് സ്പീക്കർ പറഞ്ഞു. പരിശോധിച്ച ശേഷം നടപടിയെന്നും സ്പീക്കർ. ഭരണഘടന വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സ്പീക്കർ പറഞ്ഞു.

അതേസമയം ചിലർ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് മുംബൈയിലേക്ക് പോയതെന്ന് എംഎൽഎമാർ വ്യക്തമാക്കി.

മുംബൈയിൽ പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെത്തിയ പത്ത് വിമത എംഎൽഎമാർ വിധാൻ സൗധയിലെത്തി. സ്പീക്കറെ കണ്ട് പുതിയ രാജി നൽകാനാണ് എംഎൽഎമാർ എത്തിയത്.

അതേസമയം എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് കർണാടക നിയമസഭാ സ്പീക്കർ സുപ്രീംകോടതിയെ സമീപിച്ചു. എംഎൽഎമാരുടെ രാജി സമ്മർദ്ദത്തിന്റെ ഭാഗമാണോ എന്ന് പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ആവശ്യം. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നാളെ എംഎൽഎമാരുടെ അപേക്ഷയ്ക്കൊപ്പം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. വിമത എംഎൽഎ-മാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ ഇന്നുതന്നെ തീരുമാനം എടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

തത്സമയ വിവരങ്ങൾ ചുവടെ...
Load More