• HOME
 • »
 • NEWS
 • »
 • india
 • »
 • K S Eshwarappa | കരാറുകാരന്‍റെ ആത്മഹത്യ ; കേസിന് പിന്നാലെ രാജി പ്രഖ്യാപിച്ച് കെ.എസ് ഈശ്വരപ്പ

K S Eshwarappa | കരാറുകാരന്‍റെ ആത്മഹത്യ ; കേസിന് പിന്നാലെ രാജി പ്രഖ്യാപിച്ച് കെ.എസ് ഈശ്വരപ്പ

ഉഡുപ്പിയില്‍ ജീവനൊടുക്കിയ കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യക്കുറിപ്പില്‍ മന്ത്രിക്കെതിരെ വന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്

 • Share this:
  കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ (Contractor death case) ആരോപണവിധേയനായ കര്‍ണാടക ഗ്രാമവികസനമന്ത്രി കെ.എസ്.ഈശ്വരപ്പ (K. S. Eshwarappa )രാജി പ്രഖ്യാപിച്ചു. നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കുമെന്ന് ഈശ്വരപ്പ അറിയിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. കരാറുകാരന്റെ മരണത്തില്‍ ആത്മഹത്യപ്രേരണയ്ക്ക് മന്ത്രിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.

  ഉഡുപ്പിയില്‍ ജീവനൊടുക്കിയ കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യക്കുറിപ്പില്‍ മന്ത്രിക്കെതിരെ വന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. കരാര്‍ത്തുകയുടെ 40 ശതമാനം കമ്മിഷനായി വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്നും സമ്മര്‍ദം ചെലുത്തിയെന്നുമായിരുന്നു പരാമര്‍ശം.   മന്ത്രിയുടെ സഹായികളായ ബസവരാജു, രമേഷ് എന്നിവരാണ് മറ്റുപ്രതികള്‍. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടീല്‍ നല്‍കിയ പരാതിയിലാണ് കേസ്.

  Also Read- അംബേദ്കര്‍ ജയന്തി തമിഴ്നാട്ടില്‍ ഇനി സമത്വ ദിനം; പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്റ്റാലിന്‍

  കെ.എസ്. ഈശ്വരപ്പയ്‌ക്കെതിരേ അഴിമതിയാരോപണമുയര്‍ത്തിയ കരാറുകാരനാണ് ബി.ജെ.പി. നേതാവും ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയുമായ സന്തോഷ് പാട്ടീല്‍. ഈശ്വരപ്പയുടെ മണ്ഡലത്തില്‍ നടത്തിയ നാലുകോടി രൂപയുടെ റോഡ് പ്രവൃത്തിയില്‍ തുകയുടെ 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതായാണ് അദ്ദേഹം മന്ത്രിക്കെതിരേ ആരോപണമുന്നയിച്ചത്.

  ഉഡുപ്പിയിലെ ലോഡ്ജില്‍ ചൊവ്വാഴ്ച രാവിലെയാണ് സന്തോഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരണത്തിന് കാരണം ഈശ്വരപ്പയാണെന്ന് കാണിച്ച് സുഹൃത്തുക്കള്‍ക്ക് സന്തോഷ് അയച്ച വാട്സാപ്പ് സന്ദേശം പോലീസ് ശേഖരിച്ചിട്ടുണ്ട്. സന്തോഷ് പാട്ടീലിന്റെ മരണത്തില്‍ ആരോപണവിധേയനായ മന്ത്രി ഈശ്വരപ്പയെ മന്ത്രിസഭയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോതിന് നിവേദനം നല്‍കിയിരുന്നു.

  നിയമങ്ങൾ വെറും ഭം​ഗിവാക്ക് ആകരുത്; കേന്ദ്രത്തോട് സുപ്രീം കോടതി


  നിയമനിർമാണങ്ങൾ (Law) കേവലം ഭം​ഗിവാക്കുകൾ ആകരുതെന്ന് സർക്കാരിനോട് സുപ്രീം കോടതി (Supreme Court). ഗാർഹിക പീഡനത്തിൽ (domestic violence) നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ (Domestic Violence Act, 2005) ഫലപ്രാപ്തി പരിശോധിക്കുന്നതിനിടെ ജസ്റ്റിസ് ഉദയ് യു ദലിത് (Uday U Lalit) അധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണം. നിയമപ്രകാരം നൽകപ്പെടുന്ന പ്രൊട്ടക്ഷൻ ഓഫീസർമാർ പര്യാപ്തമല്ലെന്നും റവന്യൂ ഓഫീസർമാരോട് ഇവരുടെ ജോലി കൂടി ചെയ്യാൻ ആവശ്യപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി 'വീ ദി വിമൻ ഓഫ് ഇന്ത്യ' (We the Women of India) എന്ന എൻജിഒ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

  Also Read- ബിയറിന് റേഷന്‍ ഏര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍; നിര്‍മ്മാണവും വിതരണവും കൃത്യതയിലെത്തുന്നതുവരെ ഈ രീതി തുടരും

  നിലവിലെ നിയമപ്രകാരം പീഡനത്തിനിരയായ സ്ത്രീക്കും കോടതിക്കും ഇടയിൽ ഒരു സഹായിയായാണ് പ്രൊട്ടക്ഷൻ ഓഫീസർമാർ പ്രവർത്തിക്കുന്നത്. ഇതു കൂടാതെ മെഡിക്കൽ സഹായം, കൗൺസിലിങ്ങ്, സുരക്ഷിത പാർപ്പിടം എന്നിവ നേടുന്നതിനുള്ള സഹായം നൽകുന്നതിനും പരാതികൾ ഫയൽ ചെയ്യുന്നതിനും കോടതിക്ക് മുമ്പാകെ ആശ്വാസം തേടുന്നതിനും പരാതിക്കാരെ സഹായിക്കുകയും ചെയ്യുന്നു.
  നിയമനം നടന്നാലും ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സംരക്ഷണം, നഷ്ടപരിഹാരം, നിയമപ്രകാരം വിഭാവനം ചെയ്യുന്ന മറ്റ് സഹായങ്ങൾ എന്നിവയ്ക്കായി അവരെ സമീപിക്കാൻ ഒരു വിവരവും ലഭ്യമല്ലെന്ന് എൻജിഒയെ പ്രതിനിധീകരിച്ച് അഭിഭാഷകയായ ശോഭ ഗുപ്ത കോടതിയെ അറിയിച്ചു.

  ''എപ്പോളൊക്കെ ഒരാളുടെ അവകാശങ്ങൾ സംബന്ധിച്ച
  ഒരു നിയമനിർമ്മാണം നിങ്ങൾ (കേന്ദ്രം) കൊണ്ടുവരുന്നോ അപ്പോഴൊക്കെ അതിനുള്ള ഫണ്ടുകൾക്കായി ക്രമീകരണങ്ങൾ ചെയ്യുകയും നിങ്ങളുടെ മനസ്സിൽ സാമ്പത്തിക ചെലവുകളെക്കുറിച്ചുള്ള ബോധ്യം ഉണ്ടാകുകയും വേണം. വിദ്യാഭ്യാസ അവകാശം നിയമം (RTE Act) ഒരു മികച്ച ഉദാഹരണമാണ്. നിയമം നിർമിച്ചു, എന്നാൽ സ്കൂളുകൾ എവിടെ? സംസ്ഥാനങ്ങൾക്ക് അധ്യാപകരെ എവിടെ നിന്ന് ലഭിക്കും? ആവശ്യത്തിന് സ്‌കൂളുകളോ അധ്യാപകരോ ഇല്ല'', സുപ്രീം ‌കോടതി ബഞ്ച് നിരീക്ഷിച്ചു.

  നിയമപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കേണ്ടതുണ്ടെന്നും അതിനുശേഷം, എത്ര ഉദ്യോഗസ്ഥരെ ആവശ്യമുണ്ട് എന്നതിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും ഫണ്ടിങ്ങിനെക്കുറിച്ചുള്ള കണക്കുകളും തയ്യാറാകണമെന്നും കോടതി പറഞ്ഞു.

  ആറ് മുതൽ പതിന്നാല് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്‌ സൗജന്യ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം (RTE ACT) സംബന്ധിച്ചും കോടതി നീരീക്ഷണങ്ങൾ നടത്തി. ''ചില സംസ്ഥാനങ്ങളിൽ ശിക്ഷാ മിത്രങ്ങൾ പോലുള്ള സംവിധാനങ്ങൾ ഉണ്ട്. താത്കാലിക അധ്യാപകർക്ക് ₹5,000 രൂപ മാത്രമേ ലഭിക്കൂ. തുടർന്ന് സ്ഥിര അധ്യാപകർക്കു ലഭിക്കുന്ന വേതനവുമായി താരതമ്യപ്പെടുത്തി വിവാദങ്ങൾ ഉണ്ടാകുകയും അവരുടെ സേവനങ്ങൾ ക്രമപ്പെടുത്താൻ ആവശ്യം ഉയരുകയും ചെയ്യുന്നു. ഞങ്ങൾ സംസ്ഥാനങ്ങളോട് ചോദിക്കുമ്പോൾ, പണമില്ലെന്ന് അവർ മറുപടി നൽകുന്നു. നിങ്ങൾ ഒരു നിയമം രൂപപ്പെടുത്തുമ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, അത് വെറും പൊള്ളവാക്കായി മാറുന്നു'', കോടതി പറഞ്ഞു.
  Published by:Arun krishna
  First published: