ബെലഗാവി: കർണാടകയിലെ (Karnataka) ഭക്ഷ്യ സിവിൽ സപ്ലൈസ്, വനം വകുപ്പ് മന്ത്രിയും മുതിർന്ന നേതാവുമായ ഉമേഷ് കട്ടി (Umesh Katti) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. രാഷ്ട്രീയ ജീവിതത്തിൽ താൻ മത്സരിച്ച ഒമ്പത് തെരഞ്ഞെടുപ്പുകളിൽ എട്ടിലും വിജയിച്ച നേതാവാണ് ഉമേഷ് കട്ടി. ഈ നേട്ടത്തിലൂടെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ റെക്കോർഡും സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി, സംസ്ഥാനങ്ങളുടെ പുനഃസംഘടന മുതൽ പുതിയ വടക്കൻ കർണാടക സംസ്ഥാന രൂപീകരണം വരെ കട്ടി നിരന്തരം ഉന്നയിച്ചിരുന്ന ആവശ്യങ്ങളായിരുന്നു. ഈ പ്രദേശം അവഗണിക്കപ്പെടുന്നുവെന്ന് വാദിച്ചായിരുന്നു
നാല് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം പ്രതിനിധീകരിച്ച ജെഡിയു, ജെഡിഎസ്, ബിജെപി എന്നീ പാർട്ടികൾ മുന്നറിയിപ്പ് നൽകിയിട്ടും, കട്ടി തന്റെ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും കാലാകാലങ്ങളിൽ വിഷയം വീണ്ടും വീണ്ടും ഉന്നയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ജനപ്രീതിയും വടക്കൻ കർണാടകയിലെ പ്രബലമായ ലിംഗായത്ത് സമുദായത്തിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയും കാരണം, അദ്ദേഹം സ്വയം ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാണ് തന്നെ കണ്ടിരുന്നത്.
1961 മാർച്ച് 14ന് ഹുക്കേരിയിലെ പ്രശസ്ത സമ്പന്ന കുടുംബമായ കട്ടി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 80 കളുടെ തുടക്കത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1985 ൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് തന്റെ പിതാവ് വിശ്വനാഥ കട്ടിയുടെ (മുൻ എംഎൽഎ) നിയോജക മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മരണശേഷം ആദ്യമായി എംഎൽഎയായി. അതിനുശേഷം അദ്ദേഹം ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും എട്ടിലും വിജയിക്കുകയും ചെയ്തു. 2004ൽ ശശികാന്ത് നായിക്കിനോട് (ബിജെപി) മാത്രമാണ് തോറ്റത്.
1985ൽ ജനതാദൾ അംഗമായിരുന്ന ഉമേഷ് കട്ടി ആദ്യമായി എംഎൽഎയായി വിജയിച്ചതോടെയാണ് ഹുക്കേരിയിലെ കട്ടികൾ ശ്രദ്ധേയരായത്. അന്നു മുതൽ ബെലഗാവിയിലെ സഹകരണമേഖലയിൽ പിടിമുറുക്കാൻ കട്ടി കുടുംബത്തിന് കഴിഞ്ഞു. ഒടുവിൽ രാഷ്ട്രീയരംഗത്ത് കൈയെത്തി പിടിക്കാത്ത ഉയരങ്ങൾ കീഴടക്കാനും കട്ടി കുടുംബത്തിനായി.
ചിക്കോടിയിലെ മുൻ എംപിയും ഉമേഷിന്റെ സഹോദരനുമായ രമേഷ് കട്ടി ഡിസിസി ബാങ്കിലെ നിരവധി തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും നിലവിൽ അവിടെ ചെയർമാൻ സ്ഥാനം വഹിക്കുകയും ചെയ്യുന്നുണ്ട്. കട്ടി കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനം നേടിയെടുക്കാൻ 2008-ൽ ബിജെപി രണ്ട് സഹോദരന്മാരെയും പാർട്ടിയിലേക്ക് ക്ഷണിച്ചു. അതിനുശേഷം, വടക്കൻ കർണാടക മേഖലയിൽ, പ്രത്യേകിച്ച് ബെലഗാവി ജില്ലയിൽ ഭൂരിഭാഗം സീറ്റുകളും നേടാൻ ബിജെപിയ്ക്ക് കഴിഞ്ഞു.
2009ൽ ചിക്കോടി മണ്ഡലത്തിൽ മത്സരിച്ച രമേഷ് കട്ടി (ബിജെപി) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പ്രകാശ് ഹുക്കേരിയെ പരാജയപ്പെടുത്തി വിജയിച്ചു. 2008-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വരെ ഉമേഷ് കട്ടി സംസ്ഥാന നിയമസഭയിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും (1985 മുതൽ) ജെഡിയുവിൽ നിന്നും ജെഡിഎസിൽ നിന്നും മത്സരിച്ചു. ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കട്ടിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് പാർട്ടിയിൽ വലിയ പ്രശ്നങ്ങളുണ്ടാകുന്നത് തടയാൻ അദ്ദേഹത്തിന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka, Karnataka assembly, Umesh Katti