• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഗോമാതാ മുതൽ ഡി.കെ ശിവകുമാറിന്റെയും ദേവഗൗഡയുടെയും പേരിൽ'; കർണാടക എംഎൽഎമാരുടെ സത്യപ്രതിജ്ഞ

'ഗോമാതാ മുതൽ ഡി.കെ ശിവകുമാറിന്റെയും ദേവഗൗഡയുടെയും പേരിൽ'; കർണാടക എംഎൽഎമാരുടെ സത്യപ്രതിജ്ഞ

മറ്റ് ചിലർ അവരുടെ ആത്മീയ ഗുരുക്കന്മാരുടെ പേരിലും ചിലർ ഒരുപടി കൂടെ കടന്ന് രാഷ്ട്രീയ ഗുരുവായ ഡി.കെ ശിവകുമാറിന്റെ പേരിൽ പോലും സത്യപ്രതിജ്ഞ ചെയ്തു.

  • Share this:

    കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത് വ്യത്യസ്തമായ രീതിയിൽ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചില നിയമസഭാംഗങ്ങൾ ദൈവത്തിന്റെയും ഹിന്ദുത്വത്തിന്റെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ. മറ്റ് ചിലർ അവരുടെ ആത്മീയ ഗുരുക്കന്മാരുടെ പേരിലും ചിലർ ഒരുപടി കൂടെ കടന്ന് രാഷ്ട്രീയ ഗുരുവായ ഡി.കെ ശിവകുമാറിന്റെ പേരിൽ പോലും സത്യപ്രതിജ്ഞ ചെയ്തു.

    224 അംഗ കർണാടക നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിന് മിനിറ്റുകൾക്ക് മുമ്പ് ഒമ്പത് എംഎൽഎമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. “ശുഭ മുഹൂർത്തം ” അവസാനിക്കും മുൻപ് സത്യപ്രതിജ്ഞ ചെയ്യാനാണ് എംഎൽഎമാർ തിരക്ക് കൂട്ടിയതത്രെ. മെയ് 22ന് തന്നെ182 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. അടുത്ത ദിവസം 34 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു. ബാക്കി ഒമ്പത് എംഎൽഎമാരിൽ ഭൂരിഭാഗവും 19 സീറ്റുകൾ നേടിയ ജെഡി (എസ്) ൽ നിന്നുള്ളവരാണ്. മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി (ജെഡിഎസ്), അദ്ദേഹത്തിന്റെ സഹോദരനും മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണ എന്നിവരും അതിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച അശുഭകരമായ ദിവസമായി കണക്കാക്കുന്നതിനാൽ അവർ അന്ന് ഹാജരായിരുന്നില്ല. ബുധനാഴ്ച നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ഈ നിയമസഭാംഗങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. തടുർന്ന് അഞ്ച് തവണ എംഎൽഎയും മുതിർന്ന കോൺഗ്രസുകാരനുമായ യു.ടി ഖാദറിനെ ഏകകണ്ഠമായാണ് സ്പീക്കറായി തിരഞ്ഞെടുത്തത്.

    Also read-‘പോലീസ് വകുപ്പ് കാവിവത്ക്കരിക്കാൻ അനുവദിക്കില്ല’: ഉദ്യോഗസ്ഥർക്ക് കർശന താക്കീതുമായി ഡി.കെ ശിവകുമാർ

    സത്യപ്രതിജ്ഞ ചെയ്ത നാമങ്ങൾ

    പ്രോ ടൈം സ്‌പീക്കർ ദേശ്പാണ്ഡെയുടെ നിർദ്ദേശം ദൈവത്തിനോ ഭരണഘടനയെയോ സാക്ഷി നിർത്തി സത്യപ്രതിജ്ഞ ചെയ്യണം എന്നായിരുന്നു എങ്കിലും നിയമസഭാ സാമാജികർ ശ്രീരാമന്റെയും ഗോമാതാവിന്റെയും നാമത്തിലൊക്കെ സത്യപ്രതിജ്ഞ ചെയ്തു. ഉഡുപ്പി ശ്രീകൃഷ്ണൻ, ഛത്രപതി ശിവജി, എച്ച് ഡി ദേവഗൗഡ, ഡി.കെ ശിവകുമാർ, 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവും സന്യാസിയുമായ ബസവണ്ണ, എന്നിവരുടെ ഒക്കെ പേരിൽ എംഎൽഎ മാർ സത്യപ്രതിജ്ഞ ചെയ്തു.

    കർണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി.കെ ശിവകുമാർ ആകട്ടെ അദ്ദേഹം ‘ദൈവം’ എന്ന് വിളിക്കുന്ന തന്റെ ഗുരു ഗംഗാധർ അജ്ജയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യ ദൈവനാമത്തിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

    ബിജാപൂർ സിറ്റി അസംബ്ലി സീറ്റിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ ഹിന്ദുത്വയുടെയും ഗോമാതായുടെയുംനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ബെൽത്തങ്ങാടിയിലെ മറ്റൊരു ബിജെപി എംഎൽഎ ഹരീഷ് പൂഞ്ച വ്യത്യസ്തതമായി ശ്രീരാമനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ബസവകല്യാണിൽ നിന്നുള്ള എംഎൽഎയായ ശരൺ സലാഗർ ഛത്രപതി ശിവജിയുടെയും ബസവണ്ണയുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ കോലാർ ഗോൾഡ് ഫീൽഡിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രൂപ ശശിധരാകട്ടെ ബുദ്ധൻ, ബസവണ്ണ, ഡോ. അംബേദ്കർ, ദൈവം എന്നിവരുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ മകനും ആദ്യമായി എംഎൽഎയുമായ ബി വൈ വിജയേന്ദ്രയും ഹുച്ചുരായ സ്വാമിയുടെ പേരിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ഹിജാബ് വിരുദ്ധ സമരക്കാരുടെ മുഖം കൂടിയായ ഉഡുപ്പി എംഎൽഎ യശപാൽ സുവർണ ഉഡുപ്പി ശ്രീകൃഷ്ണ, വിഭുദേഷ് സ്വാമിജി, ഗോമാതാ എന്നിവരുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു.

    Also read-സിദ്ധരാമയ്യയുടെ സാമ്പത്തിക നയത്തെ ഫേസ്ബുക്കിൽ വിമർശിച്ച അധ്യാപകന് സസ്‌പെൻഷൻ

    ദക്ഷിണ കന്നഡ മേഖലയിൽ നിന്ന് ആദ്യമായി ബിജെപി എംഎൽഎയായ ഭാഗീരഥി മുരുളിയ തന്റെ എല്ലാ കുലദൈവങ്ങളുടെയും നാമത്തിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവും ബെലഗാവി റൂറലിൽ നിന്നുള്ള എംഎൽഎയുമായ ലക്ഷ്മി ഹെബ്ബാൾക്കർ ഉൾപ്പെടെയുള്ളവർ സംസ്ഥാനം ഏറെ ആദരിക്കുന്ന സന്യാസി ബസവണ്ണയുടെ നാമത്തിലാണ് നിയമസഭാംഗത്വം ഏറ്റെടുക്കാൻ തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ തോൽപിച്ച ഹുബ്ബള്ളി-ധാർവാഡ് എംഎൽഎ മഹേഷ് തെങ്ങിനകൈ ബദാമിയിലെ മഹാകൂടേശ്വരന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

    തങ്ങളുടെ രാഷ്ട്രീയ ഗുരുവായ ദേവഗൗഡയുടെയും ഡികെ ശിവകുമാറിന്റെ പേരിലാണ് മൂന്ന് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. മുൽബാഗിലുവിൽ നിന്നുള്ള ജെഡിഎസ് എംഎൽഎ എസ് മഞ്ജുനാഥ് ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു. ചന്നഗിരിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ശിവഗംഗ ബസവരാജും കുനിഗൽ എംഎൽഎ എച്ച്‌ഡി രംഗനാഥും ഡി കെ ശിവകുമാറിന്റെയും ദൈവത്തിന്റെയും പേരിൽ നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

    പുതുതായി നിയമിതരായ സംസ്ഥാന മന്ത്രിമാരായ ഡോ. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, പ്രിയങ്ക് ഖാർഗെ, എം ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി എന്നിവർ ഇന്ത്യൻ ഭരണഘടനയുടെയും ദൈവത്തിന്റെയും പേരിൽ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു.

    Published by:Sarika KP
    First published: