• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; കർണാടകയിലെ മുരുക മഠാധിപതി ശിവമൂർത്തി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; കർണാടകയിലെ മുരുക മഠാധിപതി ശിവമൂർത്തി അറസ്റ്റിൽ

പോക്സോ പ്രകാരം കേസെടുത്തിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്നായിരുന്നു പ്രധാന ആരോപണം

(File photo/Twitter)

(File photo/Twitter)

  • Last Updated :
  • Share this:
    പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കർണാടകയിലെ മുരുക രാജേന്ദ്ര മാഠാധിപതി ശിവമൂർത്തി മുരുക ശരണരു അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് മഠാധിപതിക്കെതിരെ കേസെടുത്തത്. വർഷങ്ങളോളം പീഡനത്തിന് ഇരയായെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

    കർണാടകയിൽ വലിയ വാർത്തയായ കേസിൽ അന്വേഷണത്തിലുണ്ടായ കാലതാമസത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ പുലർത്തിയ മൗനവും ചർച്ചയായി.

    പോക്സോ പ്രകാരം കേസെടുത്തിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

    കർണാടകയിലെ പ്രമുഖ ലിംഗായത്ത് മഠമാണ് മുരുക രാജേന്ദ്ര മഠം. പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധം മഠത്തിനും മഠാധിപതിക്കും ഉണ്ട്.

    15ഉം 16 ഉം വയസ്സ് പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് മഠാധിപതി ശിവമൂർത്തി മുരകയ്ക്കെതിരെയുള്ള കേസ്. മഠത്തിലെ അന്തേവാസികളാണ് വിദ്യാർത്ഥികളാണ് പരാതി ഉന്നയിച്ചത്.

    Also read: AAP എം.എൽ.എയെ ഭർത്താവ് തല്ലി; വീഡിയോ വൈറലായതും വനിതാ കമ്മീഷൻ ഇടപെടൽ

    മഠാധിപതി അടക്കം അഞ്ച് പേരാണ് കേസിൽ അറസ്റ്റിലായത്. ഹോസ്റ്റൽ മേധാവി, പുരോഹിതൻ, മഠത്തിലെ ജീവനക്കാരിയായ സ്ത്രീ, അഭിഭാഷകനായ ഗംഗാധരയ്യ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. മൈസുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ഓടനാടി സേവാ സംസ്‌തേയാണ് പരാതി നൽകിയത്. ഈ സംഘടനയാണ് പെൺകുട്ടികളെ രക്ഷിച്ചത്.

    Also read: ‘അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടത് ഏഴു വർഷം’; ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണിയ്ക്കൊപ്പം താമസിക്കാൻ അനുമതി തേടി മകൾ

    കേസിൽ ശിവമൂർത്തി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ചിത്രദുർഗ കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് അറസ്റ്റ്.

    തനിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ ശിവമൂർത്തി വിശദീകരിച്ചത്.

    18 ശതമാനം ലിംഗായത്ത് വോട്ടുള്ള കർണാടകയിൽ ഏറെ രാഷ്ട്രീയ സ്വാധീനമുള്ള മഠമാണ് ശിവമൂർത്തിയുടേത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം ഇവിടെയെത്താറുണ്ട്. അതിനാൽ തന്നെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിൽ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന മൗനവും ശ്രദ്ധേയമാണ്.

    അടുത്തിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഠത്തിലെത്തി ശിവമൂർത്തിയെ സന്ദർശിച്ചിരുന്നു.
    Published by:Naseeba TC
    First published: