തൂക്കു നിയമസഭയ്ക്കും മറുകണ്ടം ചാടുന്ന എംഎൽഎമാർക്കും പേരുകേട്ട സംസ്ഥാനമാണ് കർണാടക. 1994 ന് ശേഷം, സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടാൻ കോൺഗ്രസിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ, അതും മൂന്ന് തവണ – 2023, 2013, 1999 വർഷങ്ങളിൽ. 1994 ൽ ജെഡിഎസ് സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.
മെയ് പത്തിന് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പൂർണമായി പുറത്തുവന്നപ്പോൾ 136 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. 224 അംഗ സഭയിൽ 113 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
1985 മുതൽ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാർട്ടിയും തുടർച്ചയായി അധികാരത്തിൽ എത്തിയിട്ടില്ലെന്ന പ്രവണത ഇത്തവണയും തുടർന്നു.
കർണാടകത്തിൽ അവസാനമായി ഒരു പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത് 2013ൽ കോൺഗ്രസിനായിരുന്നു. അന്ന് 122 സീറ്റുകൾ നേടി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി.
Also Read- കെ ഫോർ കർണാടക ആൻഡ് കണൊഗുലു; കോൺഗ്രസ് ജയത്തിന് പിന്നിലെ സൂപ്പർ ബ്രയിൻ
2018-ൽ തന്റെ കാലാവധി പൂർത്തിയാക്കിയപ്പോൾ, 40 വർഷത്തിനിടെ അഞ്ച് വർഷം തികയ്ക്കുന്ന ആദ്യത്തെ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ മാറി, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഈ നേട്ടത്തിലെത്തിയ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അതിന് മുമ്പ്, 1972 ലും 1977 ലും മാത്രമാണ് ഡി ദേവരാജ് ഉർസിന് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞത്.
1999ലെ തിരഞ്ഞെടുപ്പിൽ 133 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. എന്നിട്ടും സർക്കാർ കാലാവധി പൂർത്തിയാക്കിയില്ല. 1999 നും 2004 നും ഇടയിൽ എസ് എം കൃഷ്ണയുടെ കീഴിൽ ശക്തമായ ഒരു കോൺഗ്രസ് സർക്കാർ കർണാടകത്തിൽ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, അഞ്ച് മാസം മുമ്പ് തിരഞ്ഞെടുപ്പിലേക്ക് പോകാൻ തീരുമാനിച്ചതിനാൽ അദ്ദേഹത്തിന് മുഴുവൻ കാലാവധി പൂർത്തിയാക്കിയില്ല.
Also Read- ബലേഗാവിയിൽ കോൺഗ്രസ് ആഹ്ലാദപ്രകടനത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം; പൊലീസ് കേസെടുത്തു
1989 മുതൽ വ്യക്തമായ ജനവിധി ലഭിച്ച ഏക പാർട്ടി കൂടിയാണ് കോൺഗ്രസ്, 1994 ൽ ജെഡിഎസ് ഭൂരിപക്ഷം നേടിയത് ഒരു അപവാദമാണ്. 1989-ൽ കോൺഗ്രസ് 178 സീറ്റുകൾ നേടി വിജയിച്ചു. ഇതാണ് കർണാടകത്തിൽ ഏറ്റവുമധികം സീറ്റ് നേടിയതിന്‍റെ ഇതുവരെയുള്ള റെക്കോർഡ്.
സംസ്ഥാനത്ത് പലതവണ സർക്കാർ രൂപീകരിച്ചെങ്കിലും വ്യക്തമായ ഭൂരിപക്ഷം നേടാൻ ഇതുവരെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.