• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കര്‍'നാടകത്തിലെ' അടുത്തരംഗം 'വിവേചനാധികാരം'

news18
Updated: May 16, 2018, 8:04 PM IST
കര്‍'നാടകത്തിലെ' അടുത്തരംഗം 'വിവേചനാധികാരം'
news18
Updated: May 16, 2018, 8:04 PM IST
ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയക്കളിയില്‍ ഇനി നിര്‍ണായകം ഗവര്‍ണറുടെ നിലപാടാണ്.
ഏതെങ്കിലും പാര്‍ട്ടിക്കോ തെരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷമില്ലെന്നതാണ് ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വിവേചനാധികാരമെന്നത് എന്തിനുമുള്ള അധികാരമല്ലെന്നും നിയമപരമായി നിലനില്‍ക്കുന്നതാവണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

അതു പിന്നീടു കോടതിക്കു പരിശോധിക്കാനും സാധിക്കും. 'ആര്‍ക്കാണ് സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുക' എന്നതാണ് സര്‍ക്കാര്‍ രൂപീകരണം തീരുമാനിക്കുമ്പോള്‍ ഗവര്‍ണര്‍ കണക്കിലെടുക്കേണ്ട അടിസ്ഥാന സംഗതി.

സര്‍ക്കാര്‍ രൂപീകരണത്തിന് ആരെ ക്ഷണിക്കണമെന്നതില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെയാണ്;

1. തെരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടികളുണ്ടാക്കിയ സഖ്യത്തെ ഗവര്‍ണര്‍ക്കു ക്ഷണിക്കാം.

2. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുന്ന ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കാം.

3. തെരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കിയ സഖ്യത്തെ ക്ഷണിക്കാം.
Loading...

ഈ മൂന്ന് സാധ്യതകള്‍ക്കും ചരിത്രത്തില്‍ ഉദാഹരണങ്ങളുമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസായിരുന്നു വലിയ ഒറ്റക്കക്ഷിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണം ലഭിച്ചത്
ബി ജെ പി ഉണ്ടാക്കിയ സഖ്യത്തിനാണ്.

മണിപ്പൂരിലും ഇതേ സാധ്യത ഗവര്‍ണര്‍ ഉപയോഗിച്ചു. കര്‍ണാടകയില്‍ തന്നെ 2004-ല്‍ വലിയ ഒറ്റക്കക്ഷി ബി ജെ പി ആയിരുന്നെങ്കിലും കോണ്‍ഗ്രസും ജനതാദളും കൈകോര്‍ത്തു. കോണ്‍ഗ്രസിന്റെ ധരംസിംഗ്
മുഖ്യമന്ത്രിയാകുകയും അന്നു ജെ ഡി എസിലായിരുന്ന സിദ്ദരാമയ്യ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു.

എന്നാല്‍ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ചരിത്രവുമുണ്ട്.
ജാര്‍ഖണ്ഡില്‍ 2005-ല്‍ വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെയല്ല, അവരെക്കാള്‍ 13 സീറ്റു കുറവുള്ള ജെ എം എമ്മിനെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.

ഡല്‍ഹിയില്‍ 2013-ല്‍ ബി ജെ പിയെക്കാള്‍ കുറവു സീറ്റു ലഭിച്ച ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. 1996-ല്‍ ഭരിക്കാനാവശ്യമായ സീറ്റുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബി ജെ പിയെ കേന്ദ്ര സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചു.
188 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന, എ ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ഭൂരിപക്ഷമില്ലാതെ പതിമൂന്നാംദിനം രാജിവെയ്ക്കുകയായിരുന്നു.
First published: May 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...