• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV
ലൈവ് നൗ

കർണാടകത്തിലെ എംഎൽഎമാർ കൊച്ചിയിലേക്ക്

malayalam.news18.com | May 18, 2018, 12:16 AM IST
facebook Twitter google Linkedin
Last Updated 6 days ago
auto-refresh

പ്രധാനഭാഗം

10:55 am (IST)

പ്രോ ടെം സ്പീക്കര്‍ക്കെതിരായ ഹര്‍ജിയില്‍ വാദം തുടങ്ങി

 


10:07 am (IST)

കെ ജി ബൊപ്പയ്യയെ പ്രോ ടെം സ്പീക്കര്‍ ആക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി അല്‍പ സമയത്തിനകം പരിഗണിക്കും

 


9:37 am (IST)

പ്രോ ടെം സ്പീക്കര്‍ കെ ജി ബൊപ്പയ്യ നിയമസഭയിലെത്തി.

 


9:31 am (IST)

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബംഗളൂരുവിലെത്തി

 


12:16 am (IST)
എംഎൽഎമാർ ഹൈദരാബാദിലേക്ക് വരുന്നില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി അറിയിച്ചു
12:14 am (IST)
എംഎൽഎമാർ കേരളത്തിലേക്ക് വരില്ല പുതുച്ചേരിയിലേക്ക് എന്ന് സൂചന
LOAD MORE
ബംഗളുരു: കർണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ അധികാരമേറ്റു. ഒരു രാത്രിനീണ്ട അസാധാരണമായ കോടതി നടപടികൾക്കൊടുവിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് കോടതിയിലേക്ക് പോയത്. എന്നാൽ രണ്ടരമണിക്കൂർ നീണ്ട വാദത്തിനൊടുവിൽ സത്യപ്രതിജ്ഞ തടയണമെന്ന കോൺഗ്രസിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. അതിനിടെ കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ കൊച്ചിയിലെത്തിക്കും. ഇന്നു രാത്രിയോടെ എംഎൽഎമാർ കൊച്ചിയിലെത്തുമെന്നാണ് വിവരം.