നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബാബ്റി മസ്ജിദ് തകർക്കൽ പുനരാവിഷ്കരിച്ച് RSS നേതാവിന്‍റെ നടത്തിപ്പിലുള്ള സ്കൂളിലെ വിദ്യാർഥികൾ

  ബാബ്റി മസ്ജിദ് തകർക്കൽ പുനരാവിഷ്കരിച്ച് RSS നേതാവിന്‍റെ നടത്തിപ്പിലുള്ള സ്കൂളിലെ വിദ്യാർഥികൾ

  ആർ എസ് എസ് നേതൃത്വത്തിന്‍റെ നടത്തിപ്പിലുള്ള വിദ്യാലയത്തിലാണ് സംഭവം. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

  വീഡിയോയിൽ നിന്ന്

  വീഡിയോയിൽ നിന്ന്

  • News18
  • Last Updated :
  • Share this:
   ബംഗളൂരു: ബാബറി മസ്ജിദ് തകർക്കുന്നത് പുനരാവിഷ്കരിച്ച് സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾ. കർണാടകയിലെ ഒരു വിദ്യാലയത്തിലെ സ്കൂൾ പരിപാടിയുടെ ഭാഗമായിട്ട് ആയിരുന്നു സംഭവം. ആർ എസ് എസ് നേതൃത്വത്തിന്‍റെ നടത്തിപ്പിലുള്ള വിദ്യാലയത്തിലാണ് സംഭവം. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

   വീഡിയോയിൽ കാണുന്നത്

   വെള്ളയും കാവിയും നിറമുള്ള വസ്ത്രങ്ങൾ ധരിച്ച ഒരു കൂട്ടം കുട്ടികൾ വലിയ ബാബ്റി മസ്ജിദിന്‍റെ പോസ്റ്ററിലേക്ക് 'ശ്രീ റാം ചന്ദ്ര കീ ജയ്', 'ഭാരത് മാതാ കി ജയ്' എന്നീ മുദ്രാവാക്യങ്ങൾ മന്ത്രിച്ചു കൊണ്ട് ഒടിയെത്തുന്നു. ആ സമയത്തുള്ള പശ്ചാത്തല ശബ്ദത്തിൽ 1992ൽ ബാബ്റി മസ്ജിദ് തകർത്തതിനെപ്പറ്റി പറയുന്നു. കുട്ടികൾ ബാബ്റി മസ്ജിദിന്‍റെ വലിയ പോസ്റ്റർ കീറി താഴെ ഇടുകയും തുടർന്ന് 'ജയ് ഹനുമാൻ', 'ബോലോ ബജ്രംഗ് ബാലി കി ജയ്' എന്നീ മുദ്രാവാക്യങ്ങൾ ചൊല്ലുകയു ചെയ്യുന്നു.

       ക്രീഡോത്സവ എന്ന് പേരിട്ട പരിപാടിയിൽ കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡയും പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിയും സന്നിഹിതരായിരുന്നു. മംഗളൂരുവിന് സമീപമുള്ള കല്ലഡ്കയിലെ ശ്രീ രാമ വിദ്യാ കേന്ദ്രത്തിൽ ഞായറാഴ്ച വൈകുന്നേരം ആയിരുന്നു പരിപാടി. കർണാടകയിലെ പ്രമുഖ ആർ എസ് എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിന്‍റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ആണ് സ്കൂളിന്‍റെ നടത്തിപ്പുക്കാർ.

   അതേസമയം, സംഭവത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവാസ്ത രംഗത്തെത്തി. നമ്മുടെ സമൂഹം മുഴുവനായി ബി ജെ പി - ആർ എസ് എസ് നേതൃത്വം ഏറ്റെടുത്താൽ ഇന്ത്യയിലെ ഭാവി വിദ്യാഭ്യാസത്തിന്‍റെ അവസ്ഥ ഇങ്ങനെ ആയിരിക്കും. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
   Published by:Joys Joy
   First published:
   )}