നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കർണാടക സ്കൂളുകൾ വീണ്ടും തുറക്കുന്നു; പൂർണമായി വാക്സിനേഷൻ ലഭിച്ച അധ്യാപകരുടെ കാര്യത്തില്‍ ആശങ്കാകുലരായി രക്ഷിതാക്കൾ

    കർണാടക സ്കൂളുകൾ വീണ്ടും തുറക്കുന്നു; പൂർണമായി വാക്സിനേഷൻ ലഭിച്ച അധ്യാപകരുടെ കാര്യത്തില്‍ ആശങ്കാകുലരായി രക്ഷിതാക്കൾ

    84 ശതമാനം അധ്യാപകർക്കും ഒരു ഡോസ് വാക്‌സിൻ ലഭിച്ചപ്പോൾ 19 ശതമാനം പേർക്ക് മാത്രമാണ് രണ്ട് ഡോസും ലഭിച്ചതെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ് ആർ ഉമാശങ്കർ പറഞ്ഞു.

    News18 Malayalam

    News18 Malayalam

    • Share this:
      കർണാടകയിലെ സ്കൂളുകൾ വീണ്ടും തുറക്കുന്ന തീയതി അടുക്കാറായിരിക്കേ, പൂർണമായും വാക്സിനേഷൻ ലഭിച്ച അധ്യാപകരുടെ എണ്ണത്തിലുള്ള കുറവ് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നു. ആഗസ്റ്റ് 23 മുതൽ ആവശ്യമായ മുൻകരുതൽ നടപടികളോടെ ഒൻപത്, പത്ത്, പിയു ക്ലാസുകളിലെ (XI, XII ക്ലാസുകൾക്ക് തുല്യമായ ക്ലാസുകൾ) വിദ്യാർത്ഥികൾക്കായി സ്കൂളുകൾ തുറക്കുമെന്ന് കഴിഞ്ഞയാഴ്ച സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 84 ശതമാനം അധ്യാപകർക്കും ഒരു ഡോസ് വാക്‌സിൻ ലഭിച്ചപ്പോൾ 19 ശതമാനം പേർക്ക് മാത്രമാണ് രണ്ട് ഡോസും ലഭിച്ചതെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ് ആർ ഉമാശങ്കർ തിങ്കളാഴ്ച പറഞ്ഞു.

      ഒരേസമയം സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ മിക്ക രക്ഷിതാക്കളും എതിർക്കുന്നുവെന്ന് കർണാടക സംസ്ഥാന രക്ഷാകർതൃ ഏകോപന സമിതിയുടെ ഓർഗനൈസിംഗ് സെക്രട്ടറി ഗണേഷ് പൂജാരി പറയുന്നു. “സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾ ഒരേ ദിവസം തുറക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ അതൃപ്തി അറിയിക്കുന്നു. അതേസമയം ഓൺലൈൻ ക്ലാസുകൾ കാര്യമായി നടത്താൻ കഴിയാത്ത എന്നാല്‍ കേസ്‌ലോഡ് കുറവായ ഗ്രാമീണ പ്രദേശങ്ങളിൽ മാത്രം ഓഫ്‌ലൈൻ ക്ലാസുകൾ ഇപ്പോള്‍ പുനരാരംഭിച്ചിരുന്നെങ്കില്‍ അത് അനുയോജ്യമായ തീരുമാനം ആയിരുന്നേനെ,” അദ്ദേഹം പറഞ്ഞു.

      സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ സമ്മർദ്ദം ചെലുത്തിയതിൻറെ ഫലമായിട്ടാണ് സർക്കാര്‍ ഈ ‘അനവസരത്തിലുള്ളതും’, ‘അപകടകരവുമായ’ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. “ഇതോടെ, സ്വകാര്യ മാനേജ്മെന്റുകൾക്ക് ഈ വർഷത്തെ മുഴുവൻ ഫീസും അടയ്ക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കാനും കഴിയും. ഒക്ടോബറോടെ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗം പിന്നീട് സ്കൂളുകളിലെ ഇപ്പോള്‍ ആരംഭിക്കുന്ന ഓഫ്ലൈന്‍ ക്ലാസുകളെ നിർത്തലാക്കുകയും ഈ പ്രക്രിയ മുഴുവനും പുനരാരംഭിക്കാന്‍ കാരണമാവുകയും ചെയ്യും. ഒപ്പം ഇത് ഗ്രാമീണ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ രോഗബാധിതരാക്കുകയും ചെയ്യുന്നതാണ്‌," അദ്ദേഹം കൂട്ടിച്ചേർത്തു.

      സ്കൂളുകളിലെ അധ്യാപക ജീവനക്കാർക്കെങ്കിലും രണ്ടുഡോസ് പ്രതിരോധ കുത്തിവയ്പ്പ് സർക്കാർ ഉറപ്പാക്കണമെന്ന് ബെംഗളൂരുവിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവായ ശാരദ എൻ പറഞ്ഞു. “വിദ്യാർത്ഥികൾക്ക് ഓൺലൈനിലോ ഓഫ്‌ലൈനിലോ ക്ലാസുകളിൽ പങ്കെടുക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിലും, സമപ്രായക്കാരായ കുട്ടികള്‍ നിർബന്ധിക്കുമെന്നതിനാൽ ഇത് അവരിൽ ഭൂരിഭാഗത്തെയും സ്കൂളുകളിൽ പോകാൻ പ്രേരിപ്പിക്കുകയാകും ചെയ്യുക. വിദ്യാർത്ഥികളുമായി അടുത്ത് ഇടപഴകുന്ന അധ്യാപകർക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ട് ഡോസുകളും നൽകുമെന്ന് ഉറപ്പുവരുത്തുകയും കുട്ടികളുടെ വീട്ടിലെ മറ്റുള്ളവരുടെ സുരക്ഷയും സർക്കാർ പരിഗണിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.

      അതേസമയം, ഇതുവരെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത സ്കൂൾ ജീവനക്കാരുടെ ലിസ്റ്റ് കൈമാറാൻ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ തങ്ങളുടെ സഹപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുള്ളതായി ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു. "ഈ പറഞ്ഞ വിഭാഗങ്ങളിൽ കുത്തിവയ്പ് എടുക്കാത്ത അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ എന്നിവരുടെ വിവരങ്ങളും ഉൾപ്പെടുത്തുന്നതാണ്‌. ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ, ഈ പറഞ്ഞ വിഭാഗങ്ങൾക്ക് മുൻഗണന നൽകി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്യും," ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

      സംസ്ഥാനത്തെ സ്കൂൾ അധ്യാപകരിൽ 72 ശതമാനത്തിനെങ്കിലും കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ നൽകിയതായി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെളിപ്പെടുത്തിയിരുന്നു. “അടുത്ത 15 ദിവസത്തിനുള്ളിൽ എല്ലാ സ്കൂൾ അധ്യാപകർക്കും കുത്തിവയ്പ്പ് നൽകാൻ സർക്കാർ പദ്ധതിയിടുന്നു,” സംസ്ഥാനത്തെ കോവിഡ് മഹാമാരിയുടെ സാഹചര്യം അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത ഒരു യോഗത്തിന് ശേഷം അദ്ദേഹം പ്രസ്താവിച്ചു.

      സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്കിടയിലെ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച വിവരങ്ങൾ ഓഗസ്റ്റ് 12-നകം സമർപ്പിക്കാനും കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
      Published by:Jayesh Krishnan
      First published:
      )}