Online Class| ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകൾ നിര്‍ത്തി കര്‍ണാടക
Online Class| ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകൾ നിര്‍ത്തി കര്‍ണാടക
അഞ്ചാം ക്ലാസു വരെയുള്ള കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഴാം ക്ലാസ് വരെ നീട്ടിയുള്ള തീരുമാനം
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ബെംഗളൂരു: കര്‍ണാടകയില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. പ്രീ എല്‍കെജി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം വേണ്ടെന്നുവെച്ചത്. കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസു വരെയുള്ള കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഴാം ക്ലാസ് വരെ നീട്ടിയുള്ള തീരുമാനം.
ക്ലാസ് റൂം വിദ്യാഭ്യാസത്തിന് സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് ചര്‍ച്ചയില്‍ വന്ന അഭിപ്രായം. സാധാരണഗതിയിലേക്ക് മടങ്ങിവരുന്നത് വരെ വീട്ടിലിരിക്കുന്ന കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യാന്‍ കഴിയുക എന്നതില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഒരു കമ്മറ്റിയെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.