• HOME
  • »
  • NEWS
  • »
  • india
  • »
  • College Admission | പൊതുപ്രവേശന പരീക്ഷ വഴി അഡ്മിഷൻ ലഭിച്ച കോളേജ് നിലവിലില്ല; തുടർപഠനം വഴിമുട്ടി വിദ്യാർത്ഥിനി

College Admission | പൊതുപ്രവേശന പരീക്ഷ വഴി അഡ്മിഷൻ ലഭിച്ച കോളേജ് നിലവിലില്ല; തുടർപഠനം വഴിമുട്ടി വിദ്യാർത്ഥിനി

പൊതുപ്രവേശന പരീക്ഷ വഴി അഡ്മിഷൻ ലഭിച്ച കോളേജ് നിലവിലില്ല; തുടർപഠനം വഴിമുട്ടി വിദ്യാർത്ഥിനി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പലപ്പോഴും രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പിഴവുകള്‍ക്ക് എളുപ്പത്തില്‍ ഇരയാവുകയും അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരികയും ചെയ്യാറുണ്ട്. കര്‍ണാടകയിലെ (Karnataka) ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനിയും സമാനമായ രീതിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ (Education Department) പിഴവ് മൂലം കഷ്ടത്തിലായിരിക്കുകയാണ്. ഉത്തര കന്നഡ ജില്ലയിലെ കുംബര്‍വാഡ ഗ്രാമപഞ്ചായത്തിലെ കലയ്സായി ഗ്രാമത്തില്‍ നിന്നുള്ള പ്രവീണ ഗവദ എന്ന വിദ്യാര്‍ത്ഥിനിയുടെ തുടർപഠനം വിദ്യാഭ്യാസ വകുപ്പിന്റെ പിഴവ് കാരണം വഴിമുട്ടി നില്‍ക്കുകയാണ്.

    വീട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള അര്‍പിത സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ സീറ്റ് ലഭിച്ചപ്പോള്‍ പ്രവീണ ആഹ്ളാദിച്ചു. ആ പെൺകുട്ടി കര്‍ണാടകയിലെ പൊതു പ്രവേശന പരീക്ഷ പാസാവുകയും ഈ കോളേജ് തിരഞ്ഞെടുത്തപ്പോള്‍ അവരുടെ കൗണ്‍സിലിംഗില്‍ പങ്കെടുക്കുകയും ചെയ്തു. കൗണ്‍സിലിംഗ് ലിസ്റ്റില്‍ കോളേജിന്റെ പേര് 'അര്‍പിത സ്‌കൂള്‍ ഓഫ് നഴ്സിംഗ് - 412' എന്നാണ്. തന്റെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ആവശ്യമായ എല്ലാ രേഖകളും സഹിതം സന്തോഷത്തോടെയാണ് പ്രവേശനത്തിനായി കോളേജ് സന്ദര്‍ശിക്കാന്‍ പ്രവീണ എത്തിയത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അങ്ങനൊരു കോളേജ് നിലവിലില്ലെന്ന ഞെട്ടിക്കുന്ന സത്യം അവർ അറിഞ്ഞത്!

    അര്‍പിത കോളേജ് ഓഫ് നഴ്സിംഗ് - 412 ഇപ്പോള്‍ ആറ് വര്‍ഷത്തിലേറെ കാലമായി നിലവിലില്ല, പക്ഷേ പ്രവേശന പരീക്ഷാ സെല്‍ അവരുടെ ലിസ്റ്റ് ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതിനാല്‍, ''ഏതാണ്ട് എല്ലാ വര്‍ഷവും ഇതാണ് സ്ഥിതി. കോളേജിന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഞങ്ങള്‍ പല തവണ വകുപ്പിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, അവര്‍ അത് ചെയ്തിട്ടില്ല. വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി കോളേജ് തിരയുന്നു. ഞങ്ങള്‍ക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക?'', ഈ നഴ്സിംഗ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ എസ് ആര്‍ ദേശായി തന്റെ നിസഹായത വ്യക്തമാക്കി.

    മാധവ് നായിക് എന്ന, പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ ഈ സംഭവത്തിൽ കടുത്ത അമര്‍ഷമാണ് പ്രകടിപ്പിച്ചത്. ''എന്തുകൊണ്ടാണ് ഗ്രാമീണരായ കുട്ടികൾക്ക് മാത്രം ഇത്തരം സംഭവങ്ങൾ നേരിടേണ്ടി വരുന്നത്? ഈ പെണ്‍കുട്ടി ഇനി എന്താണ് ചെയ്യേണ്ടത്? പ്രവേശന പരീക്ഷയിൽ വിജയിച്ച് തുടര്‍പഠനത്തിനുള്ള സീറ്റ് നേടിയത് ആ കുട്ടിയുടെ ഏറ്റവും വലിയ വിജയമായിരുന്നു. ഭാവിയെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങള്‍ അവർക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ സീറ്റ് കുട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മറ്റ് സ്വകാര്യ കോളേജുകളിൽ വലിയ പണം നൽകി പഠനം തുടരാൻ ആ കുടുംബത്തിന് കഴിയില്ല. അവരുടെ ഭാവി ഇപ്പോള്‍ ഒരു വലിയ ചോദ്യചിഹ്നമാണ്. ആരാണ് ഇതിന് ഉത്തരം പറയുക?'', മാധവ് നായിക് പ്രതികരിച്ചു. എന്നാൽ, വിദ്യാര്‍ത്ഥിനിയും കുടുംബവും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു
    Published by:Sarath Mohanan
    First published: