• HOME
  • »
  • NEWS
  • »
  • india
  • »
  • Hijab Row|പിന്മാറാൻ തയ്യാറല്ല; ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥിനികൾ

Hijab Row|പിന്മാറാൻ തയ്യാറല്ല; ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥിനികൾ

ഉഡുപ്പിയിലെ പി.യു.കോളേജ് വിദ്യാര്‍ഥിനികളാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

സുപ്രീം കോടതി

സുപ്രീം കോടതി

  • Share this:
    ബെംഗളുരു: ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം (Hijab Ban) ശരിവച്ച കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥിനികൾ. ഉഡുപ്പിയിലെ പി.യു.കോളേജ് വിദ്യാര്‍ഥിനികളാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

    സുപ്രീംകോടതി അഭിഭാഷകനായ അനസ് തിവാരിയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിനികളുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും നിയമത്തിലും കോടതിയിലുമുള്ള അവരുടെ വിശ്വാസം നഷ്ടമായിട്ടില്ലെന്നും ട്വീറ്റിൽ പറയുന്നു. ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ട്വീറ്റ്.

    ഹിജാബ് മതാചാരങ്ങളിലെ അവിഭാജ്യ ഘടകമല്ലെന്നു വ്യക്തമാക്കിയാണ് കർണാടക ഹൈക്കോടതി നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയത്.
    Also Read-ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു; 'അനിവാര്യമായ മതപരമായ ആചാരമല്ല'

    വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി നിരീക്ഷണം ഇങ്ങനെ,

    Also Read-ഹിജാബ് നിരോധനം: കർണാടക ഹൈക്കോടതി വിധിയിൽ പറയുന്നതെന്ത്?

    1. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ല

    2.ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ല.

    3. യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാനാവില്ല

    4. മൗലീക അവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം

    5. യൂണിഫോം വിദ്യാഭ്യാസ അവകാശങ്ങളെ ഹനിക്കുന്നില്ല.

    6 സർക്കാരിന് നിയന്ത്രണം നടപ്പിലാക്കാൻ അവകാശമുണ്ട്

    7. കർണാടക സർക്കാർ ഉത്തരവ് നിലനിൽക്കും.

    ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ഹൈക്കോടതി ഫുൾ ബഞ്ചാണ് ഉത്തരവിറക്കിയത്.
    Published by:Naseeba TC
    First published: