ബംഗളൂരു: കർണാടക നിയമസഭയിൽ യെദിയുരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് സഭയിൽ ബിജെപി ഭൂരിപക്ഷം തെളിയിച്ചത്. നിയമസഭ ചേർന്നതിന് പിന്നാലെ മുഖ്യമന്ത്രി യെദിയുരപ്പ വിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. യെദിയുരപ്പ വിശ്വാസം നേടിയതിനു പിന്നാലെ സ്പീക്കർ രമേഷ് കുമാർ രാജിവെച്ചു.
17 വിമത എംഎൽമാർ അയോഗ്യരായതോടെ 224 അംഗ നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങിയിരുന്നു. വിശ്വാസം തെളിയാക്കാൻ ബിജെപിക്കു വേണ്ടത് 104 എംഎൽഎമാരുടെ പിന്തുണയാണ്. ഒരു സ്വതന്ത്രന്‍ ഉൾപ്പെടെ 106 പേരാണ് ഇപ്പോൾ ബിജെപിയെ പിന്തുണയ്ക്കുന്നത്. നോമിനേറ്റഡ് അംഗം ഉൾപ്പെടെ കോൺഗ്രസ്– ദൾ പക്ഷത്തുള്ളത് 99 പേരാണ്.