News18 MalayalamNews18 Malayalam
|
news18
Updated: January 11, 2021, 11:54 PM IST
അപകടത്തിൽപ്പെട്ട കാർ
- News18
- Last Updated:
January 11, 2021, 11:54 PM IST
ബംഗളൂരു: കേന്ദ്രമന്ത്രി ശ്രിപദ് നായികും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഭാര്യയും ആർ എസ് എസ് പ്രചാരകും മരിച്ചു. അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഭാര്യ വിജയ നായിക് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന കാർ കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ അങ്കോള താലൂക്കിലെ ഹൊസകാംബി ഗ്രാമത്തിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. യല്ല്പുരയിൽ നിന്ന് ഗോകർണത്തിലേക്ക് യാത്ര പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മന്ത്രിയുടെ ഭാര്യ വിജയ നായിക് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ആർ എസ് എസ് പ്രചാരക് ദീപക് ദുബെയും ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചു.
വാഹനത്തിൽ ഉണ്ടായിരുന്ന ബാക്കി മൂന്നുപേർക്ക് ചെറിയ പരിക്കുകളേ ഉള്ളൂ. മന്ത്രി ശ്രിപദ് നായികിന്റെ കാലിനും കൈകൾക്കും പരിക്കുകളുണ്ട്.
Published by:
Joys Joy
First published:
January 11, 2021, 10:29 PM IST