• HOME
  • »
  • NEWS
  • »
  • india
  • »
  • മുത്തലാഖ് അവസാനിക്കുന്നില്ല; ദുബായിൽ നിന്ന് ഭാര്യയെ വാട്സ് ആപ്പ് വഴി മൊഴി ചൊല്ലി

മുത്തലാഖ് അവസാനിക്കുന്നില്ല; ദുബായിൽ നിന്ന് ഭാര്യയെ വാട്സ് ആപ്പ് വഴി മൊഴി ചൊല്ലി

ചില പ്രശ്നങ്ങളെച്ചൊല്ലി ഇവർ തമ്മിൽ നിരന്തരം വാക്കുതർക്കം ഉണ്ടായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ ഓഗസ്റ്റിലാണ് ഭർത്താവ് ഭാര്യയെ മൊഴി ചൊല്ലിയത്.

  • Last Updated :
  • Share this:
    ബംഗളൂരു: ദുബായിൽ നിന്ന് ഭർത്താവ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് ആരോപിച്ച് കർണാടകയിലെ ഷിവമോഗയിലെ മുസ്ലീം യുവതി പൊലീസിനെ സമീപിച്ചു. കഴിഞ്ഞ 20 വർഷമായി വിവാഹിതരാണ് ഇവർ. ജനുവരിയിൽ ഷാർജ - ദുബായിലേക്ക് പോയ ഭർത്താവ് പിന്നീട് തിരികെവന്നില്ലെന്നും പൊലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നു.

    ചില പ്രശ്നങ്ങളെച്ചൊല്ലി ഇവർ തമ്മിൽ നിരന്തരം വാക്കുതർക്കം ഉണ്ടായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ ഓഗസ്റ്റിലാണ് ഭർത്താവ് ഭാര്യയെ മൊഴി ചൊല്ലിയത്. ആദ്യം വാട്സ്ആപ്പിൽ അയച്ച മുത്തലാഖ് സന്ദേശം പിന്നീട് ഫോണിൽ വിളിച്ചു പറയുകയായിരുന്നു.

    പഞ്ചവടിപ്പാലം: 35 വർഷം പഴക്കമുള്ള കോമഡിസിനിമ ഹൈക്കോടതി എന്തു കൊണ്ട് പരാമർശിച്ചു ?

    നാൽപതുകളിൽ എത്തിനിൽക്കുന്ന ദമ്പതികൾക്ക് കുട്ടികളില്ല. ഒരു പെൺകുട്ടിയെ ദത്തെടുത്തിട്ടുണ്ട്. ഭർത്താവിന്‍റെ മുത്തലാഖ് ഭാര്യ സ്വീകരിച്ചില്ല. ഇതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയത്. തനിക്ക് മറ്റ് സാമ്പത്തിക പിന്തുണകൾ ഇല്ലെന്നും ഒരു മകളുണ്ടെന്നും ഇവർ പരാതിയിൽ വ്യക്തമാക്കി.

    ജൂലൈയിൽ ആയിരുന്നു പാർലമെന്‍റ് മുത്തലാഖ് ബിൽ പാസാക്കിയത്. മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കി പ്രഖ്യാപിക്കുന്നത് ആയിരുന്നു ഇത്.

    First published: