HOME /NEWS /India / 'ജനാധിപത്യത്തിന്റെ അടിത്തറ തകർന്നുകൊണ്ടിരിക്കുമ്പോൾ പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല'; ദക്ഷിണ കന്നഡ ഡെ. കമ്മീഷണർ രാജിവെച്ചു

'ജനാധിപത്യത്തിന്റെ അടിത്തറ തകർന്നുകൊണ്ടിരിക്കുമ്പോൾ പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല'; ദക്ഷിണ കന്നഡ ഡെ. കമ്മീഷണർ രാജിവെച്ചു

Sasikanth Senthil: 2017ലാണ് ദക്ഷിണ കന്നഡയുടെ ഡെപ്യൂട്ടി കമ്മീഷണറായി ശശികാന്ത് സെന്തിൽ ചുമതലയേറ്റത്. ഈ പദവിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരിൽ ഒരാളായിട്ടാണ് സെന്തിൽ വിലയിരുത്തപ്പെടുന്നത്

Sasikanth Senthil: 2017ലാണ് ദക്ഷിണ കന്നഡയുടെ ഡെപ്യൂട്ടി കമ്മീഷണറായി ശശികാന്ത് സെന്തിൽ ചുമതലയേറ്റത്. ഈ പദവിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരിൽ ഒരാളായിട്ടാണ് സെന്തിൽ വിലയിരുത്തപ്പെടുന്നത്

Sasikanth Senthil: 2017ലാണ് ദക്ഷിണ കന്നഡയുടെ ഡെപ്യൂട്ടി കമ്മീഷണറായി ശശികാന്ത് സെന്തിൽ ചുമതലയേറ്റത്. ഈ പദവിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരിൽ ഒരാളായിട്ടാണ് സെന്തിൽ വിലയിരുത്തപ്പെടുന്നത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  മംഗലാപുരം: ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറും 2009 കർണാടക കേഡർ ഐഎഎസ് ഓഫീസറുമായ എസ് ശശികാന്ത് സെന്തിൽ സിവിൽ സർവീസിൽ നിന്ന് രാജിവെച്ചു. ജനാധിപത്യത്തിന്റെ അടിത്തറ തകർന്നുകൊണ്ടിരിക്കുമ്പോൾ സിവിൽ സർവീസിൽ തുടരുക അധാർമികമാണെന്ന് ശശികാന്ത് സെന്തിൽ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഭാവിയിൽ കൂടുതൽ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. ഈ സമയത്ത് സിവിൽ സർവീസിന് പുറത്ത് നിൽക്കുന്നതാണ് നല്ലതെന്നും സെന്തിൽ പറയുന്നു.

  2017ലാണ് ദക്ഷിണ കന്നഡയുടെ ഡെപ്യൂട്ടി കമ്മീഷണറായി ശശികാന്ത് സെന്തിൽ ചുമതലയേറ്റത്. ഈ പദവിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരിൽ ഒരാളായിട്ടാണ് സെന്തിൽ വിലയിരുത്തപ്പെടുന്നത്. 40 വയസുകാരനായ സെന്തിൽ തമിഴ്നാട് സ്വദേശിയാണ്. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലക്ക് കീഴിലെ റീജിണൽ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ബിഇ ഇലക്ട്രോണിക്സ് പാസായി. 2008ൽ ഒൻപതാം റാങ്കോടെ ഐഎഎസ് പരീക്ഷ പാസായി. 2009 മുതൽ 2012 വരെ ബെല്ലാരിയിലെ അസിസ്റ്റന്റ് കമ്മീഷണറായി പ്രവർത്തിച്ചു. രണ്ട് തവണ ഷിവമോഗ ജില്ലാ പഞ്ചായത്തിലെ സിഇഒയായിരുന്നു. ചിത്രദുർദഗ, റായിച്ചൂർ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 മുതൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

  Also Read- രാജിവെച്ച IAS ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് എത്രയും പെട്ടെന്ന് ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദ്ദേശം

  ഓഗസ്റ്റിൽ മലയാളിയായ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ രാജിവെച്ചിരുന്നു. 2018ലെ പ്രളയകാലത്ത് കേരളത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയാണ് കണ്ണൻ ഗോപിനാഥൻ ശ്രദ്ധേയനായത്. അഭിപ്രായം തുറന്നുപറയാൻ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജി.

  ശശികാന്ത് സെന്തിലിന്റെ കുറിപ്പ് ഇങ്ങനെ

  പ്രിയ സുഹൃത്തുക്കളെ,

  ഞാൻ ഇന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് രാജിവച്ചു. എന്റെ രാജി തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് വ്യക്തമാക്കട്ടെ. എന്റെ ഇപ്പോഴത്തെ മംഗലാപുരം ഡിസി പോസ്റ്റിന് രാജിയുമായി യാതൊരു ബന്ധവുമില്ല. ദക്ഷിണ കന്നഡ ജില്ലയിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ഞാൻ ക്ഷമ ചോദിക്കുന്നു. അവരോടൊപ്പം പ്രവർത്തിക്കുന്നത് അവിസ്മരണീയമായിരുന്നു. എന്നെ ഏൽപിച്ച ജോലി പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു.

  രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന അഭിലാഷങ്ങൾ പരാജയപ്പെടുന്ന ഈ ദിവസങ്ങളിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ തുടരുന്നതിൽ അർത്ഥമില്ല. നമ്മുടെ ജനാധിപത്യ അടിത്തറ തകർന്നുകൊണ്ടിരിക്കുമ്പോൾ ധാർമ്മികമായി ഈ തൊഴിലിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ദുഷ്കരമായ സാഹചര്യം അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ വഷളാകും. ഐ‌എ‌എസിന് പുറത്താണെങ്കിൽ രാജ്യത്തിന്റെ വികസനത്തിനായി, ജനങ്ങൾക്ക് വേണ്ടി എനിക്ക് കൂടുതൽ ചെയ്യാൻ കഴിയും.

  എന്നോടൊപ്പം പ്രവർത്തിച്ച എല്ലാവരോടും സംസ്ഥാനത്തെ ജനങ്ങളോടും ഞാൻ വീണ്ടും നന്ദി പറയുന്നു. എന്റെ സഹപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും നന്മ നേരുന്നു.

  എസ്. ശശികാന്ത് സെന്തിൽ

  First published:

  Tags: Flood, Ias officer, Karnataka, Resignation