കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

News18 Malayalam
Updated: October 11, 2018, 4:03 PM IST
കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
  • Share this:
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്ത് സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.

കൊടൈക്കനാല്‍, ഊട്ടി എന്നിവിടങ്ങളിലെ ഭൂമിയും ഡല്‍ഹിയിലെ ഫ്‌ളാറ്റും കണ്ടുകെട്ടിയ വസ്തുവകകളുടെ പട്ടികയില്‍പ്പെടും. യു.കെ. ബാര്‍സിലോണ, സ്‌പെയിന്‍ എന്നിവിടങ്ങളിലുള്ള വസ്തുവകകളും കണ്ടുകെട്ടി.



അഡ്വന്റേജ് സ്ട്രാറ്റജിക് കണ്‍സല്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ചെന്നൈയിലെ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 90 കോടിയും സ്ഥിരം നിക്ഷേപവും എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിട്ടുണ്ട്. ഈ കമ്പനിയില്‍ കാര്‍ത്തിക്ക് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായതായി എഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഐ.എന്‍.എ.ക്സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് കാര്‍ത്തി ചിദംബരത്തിനെതിരെ നടപടി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading