• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കലൈഞ്ജറുടെ കരുത്തറിഞ്ഞ തമിഴ് സിനിമ

News18 Malayalam
Updated: August 7, 2018, 7:35 PM IST
കലൈഞ്ജറുടെ കരുത്തറിഞ്ഞ തമിഴ് സിനിമ
News18 Malayalam
Updated: August 7, 2018, 7:35 PM IST
തമിഴ് നാട്ടിൽ രാഷ്ട്രീയവും സിനിമയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. അവിടെ മുഖ്യമന്ത്രിമാരായിരുന്നവരിൽ ഭൂരിഭാഗം പേർക്കും സിനിമാ ബന്ധമുണ്ട്. അതുപോലെ തന്നെയാണ് കരുണാനിധിയുടെ കാര്യവും.

സിനിമയിലൂടെയായിരുന്നു കരുണാനിധി രാഷ്ട്രീയത്തിലേക്ക് വരുന്നതെന്ന് പറയാം. എം.ജി.ആർ എന്ന പ്രതിഭയുടെ ഇതിഹാസപരിവേഷത്തെ തന്‍റെ തിരക്കഥകളിൽ കൃത്യമായി സന്നിവേശിപ്പിച്ചായിരുന്നു കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിന് കരുത്തേകിയത്.

എംജിആർ പിൽക്കാലത്ത് കരുണാനിധിയുടെ ശത്രുപക്ഷത്ത് എത്തിയെന്നത് മറ്റൊരുകഥ. ദ്രാവിഡ ചരിത്രത്തെയും തമിഴ് ഭാഷയെയും സാഹിത്യത്തെയും ആഴത്തിൽ മനസിലാക്കിയ കരുണാനിധി, സിനിമയിലെ തിരക്കഥ-സംഭാഷണരചനയിലാണ് ഈ വൈഭവം ഉപയോഗപ്പെടുത്തിയത്.

തുടക്കത്തിൽ അഭിമന്യൂ എന്ന പുരാണ ചിത്രത്തിനായി സംഭാഷണം എഴുതിയായിരുന്നു കരുണാനിധിയുടെ തുടക്കം. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ പേരില്ലായിരുന്നു. അതോടെ ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനിച്ച് അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയത്തിൽ സജീവമായി.

എന്നാൽ തീരുമാനം മാറ്റി കണ്ണമ്മ, മണ്ണിതൻ മൈന്തൻ, പരാശക്തി, പുതിയ പരാശക്തി തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം തിരക്കഥയും സംഭാഷണവും രചിച്ചു.

പരാശക്തിയിലൂടെയായിരുന്നു ശിവാജി ഗണേശന്‍റെ അരങ്ങേറ്റം. ദ്രാവിഡ രാഷ്ട്രീയം പറഞ്ഞ സിനിമ തുടക്കത്തിൽ നിരോധിക്കപ്പെട്ടെങ്കിലും 1952ൽ റിലീസ് ചെയ്തു. ബ്രാഹ്മണരെ രൂക്ഷമായി വിമർശിക്കുന്ന ചിത്രമായതിനാൽ സവർണഹിന്ദുക്കൾക്കിടയിൽനിന്ന് ശക്തമായ എതിർപ്പ് ഈ ചിത്രം നേരിടേണ്ടിവന്നു. ചിത്രം തമിഴ് നാട്ടിൽ വലിയതോതിൽ ചർച്ചയാകുകയും ഓളം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് 1949ൽ മോഡേൺ തിയറ്റേഴ്സ് മന്ത്രികുമാരി എന്ന നാടകം സിനിമയാക്കിയപ്പോൾ അതിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചത് കരുണാനിധി ആയിരുന്നു. ഈ ചിത്രം അക്കാലത്ത് വമ്പൻ ഹിറ്റായിരുന്നു.

പരാശക്തി പോലെ വിവാദമായ മറ്റ് രണ്ടു ചിത്രങ്ങളും കരുണാനിധിയുടെ തൂലികയിൽ പുറത്തിറങ്ങി- പണം, തങ്കരത്നം. വിധവാ പുനർവിവാഹം, അയിത്തം, ജന്മിത്വം എന്നിവ ചർച്ചയാക്കിയ കരുണാനിധിയുടെ തിരക്കഥയും കുറിക്കുകൊള്ളുന്ന സംഭാഷണശകലങ്ങളും ചാട്ടുളിപോലെയാണ് ഓരോ തമിഴന്‍റെ ഉള്ളിലേക്കും പതിച്ചത്.
Loading...

കൊടിയ ഉച്ചനീചത്വത്തിന്‍റെയും സാമൂഹിക അരക്ഷിതാവസ്ഥയുടെയും പിടിയിൽപ്പെട്ടുകഴിഞ്ഞ തമിഴ് ജനതയിൽ നവോഥാനത്തിന്‍റെ വിത്ത് പാകാൻ കരുണാനിധിയുടെ സിനിമകൾക്ക് കഴിഞ്ഞു. ഇതിനിടയിൽ കരുണാനിധി തിരക്കഥ എഴുതിയ നാടകങ്ങളും സിനിമകളുമൊക്കെ പലതവണ നിരോധിക്കപ്പെട്ടതും തമിഴകം കണ്ടു.

പലൈവന റോജാക്കൾ, നീതിക്കു താണ്ടനൈ, പാസ പറൈവകൾ, പാടാത തേനീകൾ, പാലൈവന പൂക്കൾ, മനോഹര, ഉളിയിൻ ഓസൈ, ഇളൈഞ്ചൻ തുടങ്ങിയവയൊക്കെ കരുണാനിധിയുടെ കരുത്തുറ്റ തൂലികയിൽ വിരിഞ്ഞ സിനിമകളാണ്.
First published: July 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...